എല്ലായിടത്തും ഒന്നാമതായി, അവൾ നേരത്തേ മടങ്ങി
text_fieldsദോഹ: എല്ലാത്തിലും ഒന്നാമതായിരുന്നു ഹിബ. പ്രായത്തിൽ കവിഞ്ഞ മിടുക്കുമായി സമപ്രായക്കാർക്കും കൂട്ടുകാർക്കും മുേമ്പ ഓടിയവൾ.
ഒടുവിൽ എല്ലാവർക്കും വേദനയായി, അവൾ പോയ്മറയുകയും ചെയ്തതിെൻറ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. കണ്ണൂർ തലശ്ശേരി മേനപ്പുറം സ്വദേശിയായ ഇസ്മായിലിേൻറയും മഹ്മൂദയുടെയും നാല് മക്കളിൽ മൂത്തവളായ ഹിബ രണ്ടര വയസ്സിൽ തന്നെ സ്കൂളിൽ പോയി തുടങ്ങി. ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂളായിരുന്നു പഠനകളരി. പഠനത്തിൽ മിടുക്കിയായി അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവളായി.
പത്താം ക്ലാസിൽ സ്കൂൾ ടോപ്പറായി പാസാവുേമ്പാൾ പതിമൂന്നര വയസ്സായിരുന്നു പ്രായം. പ്ലസ്ടുവും 90 പ്ലസ് മാർക്കിൽ പൂർത്തിയാക്കി. അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസിൽ 1200നുള്ളിൽ റാങ്ക് സ്വന്തമാക്കി എം.ബി.ബി.എസ് പ്രവേശനം നേടി. കർണാടകയിലെ എൻ.ഐ.ടി.ടി.ഇ സർവകലാശാലക്കു കീഴിൽനിന്നും ഉയർന്ന മാർക്കിൽ എം.ബി.ബി.എസ് പൂർത്തിയാക്കുേമ്പാൾ 20 വയസ്സായിരുന്നു പ്രായം. ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ പ്രായത്തിൽ എം.ബി.ബി.എസ് ബിരുദം നേടിയവരിൽ ഒരാളായാണ് പത്തുവർഷം മുമ്പ് ഹിബ ആതുര സേവനത്തിനിറങ്ങിയത്. ഇതിനിടയിൽ ഇന്ത്യയിൽ ദേശീയ തലത്തിൽ വിവിധ സെമിനാറുകളിലും മത്സര പരീക്ഷകളിലുമെല്ലാം പങ്കെടുത്ത് തിളക്കമാർന്ന നേട്ടവും സ്വന്തമാക്കി. തിരികെ ഖത്തറിലെത്തിയ ശേഷം ബിരുദാനന്തര ബിരുദവും തുടർന്ന് ഒരുവർഷം ഉന്നത പഠനവും. ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളിൽ ഖത്തറിലും കാനഡയിലും അക്കാദമിക് തലത്തിൽ ഉന്നത നേട്ടങ്ങൾ സ്വന്തമാക്കിയ ശേഷമാണ് സ്വപ്നങ്ങൾക്ക് അവധി നൽകി ഹിബ ഓർമയാവുന്നത്. അമേരിക്കയിലെ പ്രമുഖ സർവകലാശാലയിൽ സ്തനാർബുദ സംബന്ധമായ പഠനത്തിന് ഫെലോഷിപ്പ് ലഭിച്ചതിെൻറ സന്തോഷങ്ങൾക്കിടെയാണ് മസ്തിഷ്കാഘാതവും തുടർന്നുള്ള മരണവും. മൂന്നാഴ്ച മുമ്പ് ജന്മം നൽകിയ പൊന്നോമനയെയും പ്രിയതമൻ മുഹമ്മദ് ഷിനോയിനെയും തനിച്ചാക്കി, ജനിച്ച് വളർന്ന് നേട്ടങ്ങൾ വെട്ടിപ്പിടിച്ച അതേ മണ്ണിൽ തന്നെ അവൾ നിത്യനിദ്രയിലായി. ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലകളിലൊക്കെ സജീവ സാന്നിധ്യം കൂടിയായ ഡോ. ഹിബയുടെ മരണത്തിെൻറ ഞെട്ടലിലാണ് ഇന്ത്യന് പ്രവാസി സമൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.