മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു: പരിസ്ഥിതി മന്ത്രാലയം രണ്ടാം ഘട്ട സർവേ തുടങ്ങി
text_fieldsദോഹ: ഖോർ അൽ ഉദൈദ് ഭാഗത്ത് മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങുന്നതിെൻറ കാരണങ്ങൾ നിരീക്ഷിക്കാനായുള്ള സർവേയുടെ രണ്ടാംഘട്ടം ആരംഭിച്ചു.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിെല മോണിറ്ററിങ് ആൻഡ് എൻവയൺമെൻറൽ ലബോറട്ടറി വിഭാഗമാണ് സർവേക്ക് നേതൃത്വം നൽകുന്നത്. ഖോർ അൽ ഉദൈദ് മേഖലയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിെൻറ കാരണങ്ങൾ കണ്ടെത്തി സമഗ്രമായ റിപ്പോർട്ട് തയാറാക്കുകയാണ് മന്ത്രാലയത്തിെൻറ ലക്ഷ്യം. സർവേ ഈ വർഷം ഡിസംബർ വരെ തുടരും.
സർവേയുടെ ആദ്യഘട്ടത്തിൽ ഖോർ അൽ ഉദൈദ് മേഖലയിലെ ഫീൽഡ് റീഡിങ്ങുകൾ മാത്രമാണ് ശേഖരിച്ചിരുന്നത്. എന്നാൽ, രണ്ടാംഘട്ടത്തിൽ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം മേഖലയിലെ മത്സ്യങ്ങളുടെ നാശത്തിന് കാരണമായ ഘടകങ്ങൾ കണ്ടെത്തി വിശദമായ റിപ്പോർട്ട് തയാറാക്കുകയാണ് ലബോറട്ടറിയുടെ ലക്ഷ്യം. അഞ്ചു മേഖലകളിൽനിന്നുള്ള കടൽവെള്ളത്തിെൻറ ഗുണമേന്മ പരിശോധിക്കും.
ഇതിെൻറ കെമിക്കൽ, ഫിസിക്കൽ, ബയോളജിക്കൽ വശങ്ങൾ പരിശോധിക്കും. കടലിെൻറ അടിത്തട്ടിൽനിന്നും ബാക്ടീരിയ മുതൽ മുകളിലേക്കുള്ള ചെടികളും ജീവികളും പരിശോധനകളിലുൾപ്പെടുത്തും. മത്സ്യങ്ങളുടെ നാശത്തിന് കാരണമായ ഏതെങ്കിലും ജൈവ ഘടകം അടങ്ങിയിട്ടുണ്ടോ എന്നും അധികൃതർ പഠനവിധേയമാക്കും. കൂടാതെ ജലത്തിലെ ധാതുക്കളുടെ വർധിച്ച അളവും പരിശോധിക്കും. രണ്ടാംഘട്ട സർവേക്ക് ശേഷം മൂന്നും നാലും ഘട്ട സർവേകൾ കൂടി അധികൃതർ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.