ഫൈവ് സ്റ്റാറായി ലുസൈൽ സ്റ്റേഡിയം
text_fieldsദോഹ: സ്വർണക്കൂട് പോലെ വാനംമുട്ടെ ഉയർന്ന്, ഖത്തറിന്റെ അഭിമാനസ്തംഭമായ ലുസൈൽ സ്റ്റേഡിയത്തിന് കളമുണരുംമുമ്പേ പഞ്ചനക്ഷത്ര അംഗീകാരം. ഉദ്ഘാടനത്തിനായി കാത്തിരിക്കുന്ന കളിമുറ്റത്തിന് നിർമാണത്തിലും രൂപകൽപനയിലുമുള്ള സുസ്ഥിരത മികവിന് രാജ്യാന്തര അംഗീകാരമായ ജി.എസ്.എ.എസ് റേറ്റിങ് ലഭിച്ചു. ഫൈവ് സ്റ്റാർ മികവോടെയാണ് സർട്ടിഫിക്കറ്റ് ല്യമായത്.
പരിസ്ഥിതിയെ നോവിക്കാത്ത കളിക്കളങ്ങള്‍ എന്ന ഖത്തറിന്റെ നിശ്ചയദാര്‍ഢ്യത്തിനുള്ള അംഗീകാരമാണ് ലുസൈല്‍ സ്റ്റേഡിയത്തിന് ലഭിച്ച ഗ്ലോബല്‍ സസ്റ്റയ്നബിലിറ്റ് അസസ്മെന്റ് സിസ്റ്റം ഫൈവ് സ്റ്റാര്‍ റേറ്റിങ്. സുസ്ഥിരതക്ക് ഫൈവ് സ്റ്റാര്‍ ലഭിക്കുന്ന ലോകത്തെതന്നെ രണ്ടാമത്തെ സ്റ്റേഡിയം. നേരത്തെ തുമാമ സ്റ്റേഡിയത്തിനും ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചിരുന്നു.
സ്റ്റേഡിയത്തിനകത്തെ വെള്ളത്തിന്റെയും ഊര്‍ജത്തിന്റെയും ഉപയോഗം, മാലിന്യ സംസ്കരണം, വായുവിന്റെ നിലവാരം, ഉപയോക്താക്കളുടെ സംതൃപ്തി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സ്റ്റേഡിയം നിർമാണത്തിലും രൂപകൽപനയിലും ഫൈവ് സ്റ്റാർ റേറ്റിങ്ങും നിർമാണ മാനേജ്മെന്റിന് ക്ലാസ് എ റേറ്റിങ്ങും സ്വന്തമായി. തിങ്കളാഴ്ച വൈകീട്ട് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റും ഫലകവും സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പ്രതിനിധികൾ ഏറ്റുവാങ്ങി. ടെക്നിക്കൽ സർവിസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻജിനീയർ ഗാനിം അൽ കുവാരി, സസ്റ്റയ്നബിലിറ്റി എക്സി. ഡയറക്ടർ എൻജി. ബുദൂർ അൽമീർ, സസ്റ്റയ്നബിലിറ്റി കമ്യൂണിക്കേഷൻ മാനേജർ ജാസിം അൽ ജൈദ എന്നിവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ലോകകപ്പിലേക്കുള്ള ഖത്തറിന്റെ യാത്രയിൽ വലിയ അംഗീകാരമാണ് സുസ്ഥിരതക്ക് ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (ഗോർഡ്) സുസ്ഥിരത സർട്ടിഫിക്കറ്റുകളെന്ന് ഗാനിം അൽ കുവാരി പറഞ്ഞു. വേദികളുടെ നിർമാണത്തിലും വികസന പ്രവർത്തനങ്ങളിലുമെല്ലാം ആദ്യഘട്ടം മുതൽ സുസ്ഥിരതയിലൂന്നിയ വികസനമായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. ടൂർണമെന്റിനു ശേഷവും പ്രദേശിക ജനങ്ങൾക്കും മറ്റും വേദികളുടെയും അടിസ്ഥാന സൗകര്യ വികസനങ്ങളുടെയും ഫലം ലഭ്യമാവണമെന്ന് ആഗ്രഹിച്ചു. ഇപ്പോൾ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ ഏറെ അഭിമാനമുണ്ട്, നിർമാണ പ്രവർത്തനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരെയും അഭിനന്ദിക്കുന്നു. ലോകകപ്പിനായി എത്തുന്ന കാണികൾക്ക് മുന്നിൽ ഏറ്റവും വിസ്മയകരമായി വേദിയായി ലുസൈൽ സ്റ്റേഡിയം മാറുമെന്നതിൽ സംശയമില്ല -അദ്ദേഹം പറഞ്ഞു.
ഡേ ട്രിപ് ആരാധകർക്കും ഹയാ കാർഡ് രജിസ്ട്രേഷൻ
ദോഹ: രാവിലെ പുറപ്പെട്ട് വൈകുന്നേരം കളിയും കണ്ട് വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ആരാധകരുടെ 'ഹയാ കാർഡ്' രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമായി. വിവിധ ഗൾഫ് എയർലൈൻസ് കമ്പനികളുമായി സഹകരിച്ച് ഖത്തർ എയർവേസ് ഒരുക്കുന്ന 'ഷട്ടിൽ സർവിസ്' വഴി യാത്രചെയ്യുന്ന ആരാധകർക്കുള്ള ഫാൻ ഐ.ഡി കാർഡ് രജിസ്ട്രേഷന് ഇപ്പോൾ അപേക്ഷിക്കാമെന്നാണ് സംഘാടകരുടെ അറിയിപ്പ്. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്കാണ് ഖത്തറിലെത്തി കളിയും കണ്ട് 24 മണിക്കൂറിനുള്ളിൽ നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യത്തിൽ ഷട്ടിൽ വിമാന സർവിസ് ആരംഭിക്കുന്നത്.
സൗദിയ, ൈഫ്ല ദുബൈ, എയർ അറേബ്യ, കുവൈത്ത് എയർവേസ്, ഒമാൻ എയർ എന്നീ എയർലൈൻ കമ്പനികളുമായി സഹകരിച്ചാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും സർവിസ് നടത്തുന്നത്. മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക്, ഔദ്യോഗിക സൈറ്റ് വഴി ഹയാ കാർഡിന് രജിസ്റ്റർ ചെയ്യാം. ഖത്തറിലേക്കും മത്സരദിനങ്ങളിൽ സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം ഹയാ കാർഡ് വഴിയായിരിക്കും. ദോഹ മെട്രോ, കർവ ബസുകൾ ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രയും ഹയാ കാർഡ് വഴി സൗജന്യമാണ്. മത്സരത്തിനായി ടിക്കറ്റ് എടുത്ത എല്ലാവർക്കും ഹയാ കാർഡ് നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.