ഖത്തർ മഞ്ഞപ്പട ഫുട്ബോൾ ടൂർണമെന്റ് നാളെ
text_fieldsഖത്തർ മഞ്ഞപ്പട ഫൈവ്സ് ഫുട്ബാൾ േജഴ്സി പുറത്തിറക്കുന്നു
ദോഹ: കേരളത്തിന്റെ മുൻകാല ഇതിഹാസ താരങ്ങളുടെ പേരിൽ ടീമുകളെ അണിനിരത്തി ഖത്തർ മഞ്ഞപ്പട സംഘടിപ്പിക്കുന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെനറിന് അബൂഹമൂർ അൽജസീറ അക്കാദമിയിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കിക്കോഫ് കുറിക്കും.
ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായാണ് അംഗങ്ങൾക്കായി വേറിട്ട ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഫുട്ബോൾ ഇതിഹാസതാരങ്ങളുടെ പേരിൽ 10 ടീം ആയിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
100 ലധികം കളിക്കാർ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ മനോഹരമായ ട്രോഫിയുടേയും ജേഴ്സിയുടേയും പ്രകാശനം കഴിഞ്ഞ ദിവസം നടന്നു.
ചാക്കോ എഫ്.സി, ജോപോൾ എഫ്.സി, ഐ.എം വിജയൻ എഫ്.സി, ഷറഫലി എഫ്.സി, വി.പി സത്യൻ എഫ്.സി, പാപ്പച്ചൻ എഫ്.സി, എൻ.പി പ്രദീപ് എഫ്.സി, ഒളിമ്പ്യൻ റഹ്മാൻ എഫ്.സി, ആസിഫ് സഹീർ എഫ്.സി എന്നീ ടീമുകളായിട്ടാണ് മത്സരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.