ഖിയ ബാഡ്മിന്റൺ ടൂർണമെന്റിന് കൊടിയിറക്കം
text_fieldsദോഹ: മൂന്നു ദിവസങ്ങളായി നടന്ന ഖിയ ഇന്റർനാഷനൽ ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ കൊടിയിറക്കം. 32 കാറ്റഗറികളിലായി വ്യത്യസ്ത രാജ്യക്കാരായ 400ലധികം ബാഡ്മിന്റൺ താരങ്ങൾ മാറ്റുരച്ച ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ ഖത്തർ വോളിബാൾ ടീം മാനേജർ സഈദ് ജുമാ അൽ ഹിത്മി മുഖ്യാതിഥിയായി. ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ഖാലിദ് ഫക്രൂ, അസീം അബ്ബാസ്, പി.എൻ. ബാബുരാജൻ, സ്പോൺസർമാരായ ഷഫീഉൽ മുനീഷ്, മുഹമ്മദ് അൽ ഫഹദ്, അബ്ദുൽ അസീസ്, സലിം എന്നിവർ അതിഥികളായിരുന്നു.
പ്ലെയർ ഓഫ് ദ ടൂർണമെന്റായി പ്രിധവ് ശ്യാം, എമർജിങ് പ്ലെയറായി ആൻഡ്രിയ സോജൻ, പ്രോമിസിങ് പ്ലെയറായി ജൈഷ്ണ ഓർച്ച എന്നിവരെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ കളിക്കാരെ പങ്കെടുപ്പിച്ചു മികച്ച പ്രകടനം നടത്തിയ എൻ.വി.ബി.എസ് പ്രത്യേക പുരസ്കാരം കരസ്ഥമാക്കി. അസോസിയേഷൻ ഓഫ് അക്കാദമീസ് ഖത്തർ ടൂർണമെന്റിന്റെ ടെക്നിക്കൽ കാര്യങ്ങളുടെ ചുമതല വഹിച്ചു. ഇന്ത്യയിലും വിദേശത്തുമായി നടന്ന വിവിധ റാങ്കിങ് ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ പ്രകൃതി ഭാരത് (ഓൾ ഇന്ത്യ റാങ്കിങ്), റിയ കുര്യൻ (ബഹ്റൈൻ ജൂനിയർ), നാവേഹ അരുൺ (കേരള സ്റ്റേറ്റ് റാങ്കിങ്), ഐറിൻ എലിസബത്ത് (കേരള റാങ്കിങ്), ജൈദൻ മാത്യു (മഹാരാഷ്ട്ര റാങ്കിങ്) എന്നിവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.