Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ർ​ക്കാ​ർ ഓ​ഫി​സി​ലെ...

സ​ർ​ക്കാ​ർ ഓ​ഫി​സി​ലെ ​ഫ്ല​ക്സി​ബി​ൾ -​റി​മോ​ട്ട് ​തൊ​ഴി​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ

text_fields
bookmark_border
Flexible-work from home facilities
cancel

ദോ​ഹ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ സ​മ​യ​ത്തി​ൽ ഇ​ള​വു​ക​ളും വി​ട്ടു​വീ​ഴ്ച​യും ന​ൽ​കു​ന്ന ​ഫ്ല​ക്സി​ബി​ൾ- വ​ർ​ക് ​ഫ്രം ​ഹോം സൗ​ക​ര്യ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച മു​ത​ൽ പ്ര​ബ​ല്യ​ത്തി​ൽ വ​ന്നു. സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​തി​നു പി​റ​കെ​യാ​ണ് സെ​പ്റ്റം​ബ​ർ 29 മു​ത​ൽ പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ​വ​രു​മെ​ന്ന് സി​വി​ൽ സ​ർ​വി​സ് ആ​ൻ​ഡ് ഗ​വ​ണ്മെ​ന്റ് ഡെ​വ​ല​പ്‌​മെ​ന്റ് ബ്യൂ​റോ (സി.​ജെ.​ബി) അ​റി​യി​ച്ചി​രു​ന്നു. ‘മ​വാ​രി​ദ്’ വ​ഴി ഫ്ല​ക്സി​ബി​ൾ വ​ർ​ക്ക് ആ​ൻ​ഡ് റി​മോ​ർ​ട്ട് വ​ർ​ക്ക് സി​സ്റ്റം ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് സി.​ജെ.​ബി അ​റി​യി​ച്ചു. 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ഖ​ത്ത​രി മാ​താ​ക്ക​ൾ​ക്ക് കു​ടും​ബ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മ​വാ​രി​ദ് സം​വി​ധാ​ന​ത്തി​ലൂ​ടെ റി​മോ​ട്ട് വ​ർ​ക്കി​നാ​യി അ​പേ​ക്ഷി​ക്കാം.

മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യു​ള്ള പു​തി​യ സം​വി​ധാ​നം ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ കു​ടും​ബ ജീ​വി​ത​വും ജോ​ലി​യും ഫ​ല​പ്ര​ദ​മാ​ക്കാ​ൻ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്നും, ജോ​ലി ചെ​യ്യു​ന്ന മാ​താ​ക്ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വ്യ​ക്തി​ക​ൾ​ക്കും അ​വ​രു​ടെ ജോ​ലി​യു​ടെ ഭാ​വി​യെ ബാ​ധി​ക്കാ​തെ ത​ന്നെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നു​ള്ള അ​വ​സ​ര​വും ഇ​ത് ന​ൽ​കു​മെ​ന്നും സി.​ജി.​ബി വ്യ​ക്ത​മാ​ക്കി.

ജീ​വ​ന​ക്കാ​ർ​ക്ക് കു​ടും​ബ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ഴും വ്യ​ക്തി​ഗ​ത കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​മ്പോ​ഴും ജോ​ലി​യി​ൽ വൈ​കി​യെ​ത്തു​ന്ന​ത് പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ഒ​ഴി​വാ​കു​മെ​ന്നും, പു​തി​യ സം​വി​ധാ​നം ഖ​ത്ത​രി​ക​ളും താ​മ​സ​ക്കാ​രു​മാ​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് രാ​വി​ലെ 6.30നും 8.30​നു​മി​ട​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ് ​ഫ്ല​ക്സി​ബി​ൾ ടൈ​മി​ങ്. അ​തേ​സ​മ​യം, ഇ​വ​ർ ഏ​ഴ് മ​ണി​ക്കൂ​ർ പൂ​ർ​ത്തി​യാ​ക്ക​ണം. ഒ​രു വ​ർ​ഷ​ത്തി​ൽ ഏ​ഴ് ദി​വ​സം വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​നും, 12 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ള്ള മാ​താ​ക്ക​ൾ​ക്ക് വ​ർ​ഷ​ത്തി​ൽ ഒ​രു മാ​സം വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​നും സം​വി​ധാ​നം അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsFlexible- work from home facilitiesRemote work rule
News Summary - Flexible- work from home facilities
Next Story