Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right18ന് കോഴിക്കോട്​,...

18ന് കോഴിക്കോട്​, 21ന്​ കൊച്ചി വിമാനങ്ങൾ

text_fields
bookmark_border
18ന് കോഴിക്കോട്​, 21ന്​ കൊച്ചി വിമാനങ്ങൾ
cancel

ദോഹ: മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായുള്ള കേന്ദ്രസർക്കാറിൻെറ രണ്ടാംഘട്ട പദ്ധതിയിൽ ഖത്തറിൽ നിന്ന്​ കേരളത്തിലേക്ക്​ രണ്ട്​ വിമാനങ്ങൾ. കണ്ണൂരിലേക്ക്​ വിമാനമുണ്ടാകുമെന്ന്​ അറിയിച്ചിരുന്നെങ്കിലും ഉണ്ടാവില്ല. മേയ്​ 18ന്​ കോഴിക്കോ​ട്ടേക്കും 21ന്​ കൊച്ചിയിലേക്കുമാണ്​ വിമാനങ്ങൾ. കോഴിക്കോട്​ വിമാനം 18ന് ഖത്തർ സമയം 3.35ന്​ ദോഹയിൽ നിന്ന്​ പുറപ്പെട്ട്​ കോഴിക്കോട്​ രാത്രി 10.20ന്​ എത്തും. 21ന്​ ഉച്ചക്ക്​ 2.05ന്​ ​േദാഹയിൽ നിന്ന്​ പുറപ്പെടുന്ന വിമാനം​ 8.45നാണ്​​ കൊച്ചിയിൽ എത്തുക. വിശാഖപട്ടണം, ഹൈദരാബാദ്​, ബംഗളൂരു, ഗയ എന്നിവിടങ്ങളിലേക്കും​ ഖത്തറിൽ നിന്ന്​ രണ്ടാം ഘട്ടത്തിൽ വിമാനമുണ്ട്​. മേയ്​ 20ന്​ ദോഹയിൽനിന്ന്​ ഉച്ചക്ക്​ 12ന്​ പുറപ്പെടുന്ന വിമാനം 7.15ന്​ വിശാഖപട്ടണത്ത്​ എത്തും.  20ന്​ ഉച്ചക്ക്​ ഒന്നിന്​ പുറപ്പെടുന്ന വിമാനം 7.50ന്​ ഹൈദരാബാദിലെത്തും. 22ന്​ ഉച്ചക്ക്​ 1.30ന്​ പുറപ്പെടുന്ന വിമാനം 8.05ന്​ ബംഗളൂരുവിലെത്തും. 24ന്​ വൈകീട്ട്​ ഏഴിന്​ ദോഹയിൽ നിന്ന്​ പുറ​ െപ്പടുന്ന വിമാനം 6.30നാണ്​​ ഗയയിലെത്തുക.

അതിനിടെ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർക്ക്​ രജിസ്​റ്റർ ചെയ്യാനായി ഇന്ത്യൻ എംബസി പുതിയ പോർട്ടൽ കഴിഞ്ഞ ദിവസം തുടങ്ങി. 
നേരത്തെ ഗൂഗിൾ ഡാറ്റാ ഷീറ്റ് മുഖേന വിവരങ്ങൾ ശേഖരിച്ചിരുന്നുവെങ്കിലും പലരുടെയും ഖത്തർ ഐഡി, വിസ നമ്പർ ഇതിൽ ഉൾകൊണ്ടിട്ടില്ല. ഇതിനാൽ ഇവരുടെ യാത്രക്ക് തടസമാവുന്ന അവസ്ഥയുണ്ടെന്നും അതിനാൽ കൃത്യമായ വിവരങ്ങൾ പുതിയ പോർട്ടലിൽ സമർപ്പിക്കാനും എംബസി അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ പോർട്ടലിൽ വിജയകരമായി രജിസ്​റ്റർ ചെയ്താൽ ഇ -മെയിൽ വഴി കൺഫർമേഷനും ലഭിക്കും. നേരത്തെയുള്ള രജിസ്ട്രേഷനിൽ കൺഫർമേഷൻ ലഭിച്ചിരുന്നില്ല.https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form? എന്നതാണ്​ പുതിയ ലിങ്ക്​. പുതിയ സംവിധാനം പ്രവർത്തനം തുടങ്ങിയതിനാൽ യാത്രക്കാരുടെ പട്ടികയിൽ അനർഹർ കയറ്റിക്കൂടുന്നു എന്ന പരാതി ഒഴിവാക്കാനായി എംബസി എട്ട്​ വിവിധ കമ്മിറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്​. രജിസ്​ട്രേഷൻ നടത്തിയതിന്​ ശേഷം മലയാളികൾക്കായുള്ള കമ്മിറ്റിയുമായി vbdoha.kerala@gmail.com എന്ന മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, മാനസിക പ്രശ്നം അനുഭവിക്കുന്നവർ എന്നിവർക്ക്​ ഇതിലൂടെ വിവരങ്ങൾ അറിയിക്കാം. ഇവരുടെ കാര്യത്തിൽ മേൽ കമ്മറ്റിയുടെ ശുപാർശകൾ പരിഗണിച്ചായിരിക്കും യാത്രക്കാരുടെ അന്തിമ പട്ടിക തയ്യാറാക്കുക. അതിനിടെ ഖത്തറിൽ അടച്ചിട്ടിരുന്ന മണിഎക്​സ്​ചേഞ്ചുകൾ തുറന്നുപ്രവർത്തിക്കാൻ തുടങ്ങി. കഫേകൾക്കും റെസ്​റ്റോറൻറുകൾക്കും പാഴ്​സൽ സേവനവും തുടങ്ങാം. നേരത്തേ ഹോംഡെലിവറി മാത്രമായിരുന്നു അനുവദിച്ചിരുന്നത്​. ബുധനാഴ്​ച 1390 പേർക്കുകൂടി രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചു. നിലവിൽ ചികിൽസയിലുള്ളവർ 23382 ആണ്​. ബുധനാഴ്​ച 124 പേർക്ക്​ കൂടി രോഗംമാറിയിട്ടുണ്ട്​. ആകെ രോഗംഭേദമായവർ 3143 ആണ്​. ആകെ 139127 രോഗികളെ പരിശോധിച്ചപ്പോൾ 26539 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെ​െടയാണിത്​. ആകെ 14 പേരാണ്​ ഖത്തറിൽ ഇതുവരെ മരണപ്പെട്ടിരിക്കുന്നത്​.

 ഇന്ത്യൻഎംബസി: അപ്പോയ്​മ​െൻറുകൾ എടുക്കാൻ പുതിയ ഓൺലൈൻ സംവിധാനം
ഇന്ത്യൻ എംബസിയിലെ കോൺസുലാർസേവനങ്ങൾക്കായി പുതിയ ഓൺലൈൻ സംവിധാനം നിലവിൽ വന്നു. വിവിധ ആവശ്യങ്ങൾക്കായി https://indianembassyqatar.gov.in/getappointment എന്ന പുതിയ ലിങ്കിലാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​. മേയ്​ 31 വരെ നിലവിൽഫോണിൽ അപ്പോയ്​മ​െൻറ്​ എടുത്തവർക്ക്​ അതുപ്രകാരം എംബസിയിൽ സേവനം ലഭ്യമാണ്​.എന്നാൽ അതിന്​ ശേഷം എടുത്ത അപ്പോയ്​ൻമ​െൻറുകൾ റദ്ദാക്കപ്പെടും. അവർ പുതിയ സംവിധാനത്തിലൂടെ പുതിയ അപ്പോയ്​ൻറ്​മ​െൻറുകൾ എടുക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiqatarcalicutflightgulf news
News Summary - flight-kochi-calicut-qatar-gulf news
Next Story