വിമാനമിറങ്ങാം, നേരെ മെട്രോയിലേറാം
text_fieldsദോഹ: ഇനി ദോഹയിൽ എത്തുന്ന ആർക്കും വിമാനമിറങ്ങി നേരെ ദോഹ മെട്രോയിൽ കയറാം. ഹമദ് വിമാനത്താവള സ്റ്റേഷൻ അടക്കം തുറന്നുപ്രവർത്തനമാരംഭിച്ചതോടെ ഖത്തറിൽ എത്തിയ ഉടൻ തന്നെ രാജ്യത്തിെൻറ എല്ലാ ഭാഗത്തേക്കും ദോഹ മെട്രോയിൽ എത്താനുള്ള സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത്. ഇതോടെ ദോഹമെട്രോയുടെ നിലവിലുള്ള 36 സ്റ്റേഷനുകളും തുറന്നു. ആകെ 37 സ്റ്റേഷനുകളാണുള്ളത്. റെഡ്ലൈനിലെ ലെഗ്തൈഫിയ സ്റ്റേഷൻ 2020ലാണ് തുറക്കുക. ഗതാഗതക്കുരുക്കില്ലാതെയും പാർക്കിങ് പ്രശ്നം ഇല്ലാതെയും യാത്ര നടത്താനാകുെമന്നതാണ് മെട്രോയുടെ ഏറ്റവും വലിയ പ്രത്യേകത. 76 കി.മീറ്ററാണ് മെട്രോയുടെ ആകെ ദൂരം. ഡിസംബർ പത്തിനാണ് ഗ്രീൻലൈനിലൂടെയുള്ള ദോഹ മെട്രോയുടെ ഒാട്ടം തുടങ്ങിയത്. കതാറ, ഖത്തര്‍ യൂനിവേഴ്സിറ്റി, ലുസൈൽ സ്റ്റേഷനുകളും അന്നുതന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ദോഹയുടെ കിഴക്ക് ഭാഗത്തെയും പടിഞ്ഞാറ് ഭാഗത്തെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഗ്രീൻലൈൻ.
വിമാനത്തിൽ ഹമദ് വിമാനത്താവളത്തിലിറങ്ങുന്ന ആർക്കും തൊട്ടടുത്തുള്ള മെട്രോസ്റ്റേഷനിൽനിന്ന് ഖത്തറിലെ പ്രധാനെപ്പട്ട വാണിജ്യ-സംസ്കാരിക, ആരോഗ്യ, വിനോദസഞ്ചാര കേന്ദ്രങ്ങളിലൊക്കെ പോയി തിരിച്ചുവരുന്ന തരത്തിലാണ് നിലവിലുള്ള യാത്രസൗകര്യങ്ങൾ. ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ ഫൗണ്ടേഷൻ, ഖത്തർ നാഷനൽ ലൈബ്രറി, മാൾ ഓഫ് ഖത്തർ തുടങ്ങി രാജ്യത്തെ പ്രധാനകേന്ദ്രങ്ങളിലേക്ക് ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഇതിലൂടെ കഴിയും. ഓരോ അഞ്ചുമിനിറ്റിലും മെട്രോ സർവിസ് ഉണ്ട്. അല്‍ മന്‍സൂറ മുതല്‍ അല്റിഫയിലെ മാള്‍ ഓഫ് ഖത്തര്‍ വരെയാണ് ഗ്രീന്‍ലൈന്‍ പരിധി.
ഗ്രീന്‍ലൈനില്‍ 11 സ്റ്റേഷനുകളാണുള്ളത്. അല്‍ മന്‍സൂറ, മുശൈരിബ്, അല്‍ ബിദ, ദി വൈറ്റ് പാലസ്, ഹമദ് ഹോസ്പിറ്റല്‍, അല്‍മെസ്സില, അല്‍ റയ്യാന്‍, അല്‍ ഖദീം, അല്‍ ശഖബ്, ഖത്തര്‍ നാഷനല്‍ ലൈബ്രറി, എജുക്കേഷന്‍ സിറ്റി, അല്‍ റിഫ (മാള്‍ ഓഫ് ഖത്തര്‍) എന്നിവയാണ് ഗ്രീന്‍ ലൈനിലെ സ്േറ്റഷനുകള്‍.
ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ആറു മുതല്‍ രാത്രി 11 വെരയും വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 11 വെരയുമാണ് എല്ലാ ലൈനിലും മെട്രോ ട്രെയിനുകള്‍ സര്‍വിസ് നടത്തുക. മാള്‍ ഓഫ് ഖത്തര്‍ സന്ദര്‍ശിക്കാനും ഷോപ്പിങ്ങിനും പോകുന്നവര്‍ക്ക് ഗ്രീന്‍ലൈന്‍ വഴി യാത്ര ചെയ്ത് അല്‍ റിഫ സ്റ്റേഷനിലിറങ്ങി മാളിലേക്ക് നടന്നുപോകാനാവും.
മെട്രോയുടെ സമീപപ്രദേശങ്ങളുമായി ബന്ധപ്പെടുത്താന്‍ മെട്രോ ലിങ്ക് സര്‍വിസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമീപപ്രദേശങ്ങളില്‍നിന്നും മെട്രോ സ്റ്റേഷനുകളിലേക്ക് ഷട്ടില്‍ ബസ് സര്‍വിസുകളുണ്ട്. ഗോള്‍ഡ്, റെഡ്, ഗ്രീന്‍ ലൈനുകളില്‍ രണ്ട് സ്റ്റേഷനുകള്‍ക്കിടയില്‍ ഒരു ഭാഗത്തേക്ക് മാത്രം പോകാന്‍ രണ്ട് റിയാല്‍ മാത്രമാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ക്ക് ലൈനുകള്‍ മാറിക്കയറുന്നതിന് മുശൈരിബ്, അല്‍ബിദ സ്റ്റേഷനുകള്‍ പ്രയോജനപ്പെടുത്താം.
റെഡ് ലൈനും ഗ്രീന്‍ ലൈനും അല്‍ബിദ സ്റ്റേഷനില്‍ സംഗമിക്കുന്നുണ്ട്. ഒറ്റതവണ യാത്രക്ക് ഒരാൾക്ക് മെട്രോയിൽ രണ്ട് റിയാലാണ് ടിക്കറ്റ് നിരക്ക്. ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യുന്നതിന് ആറു റിയാലാണ് നിരക്ക്. മെട്രോ യാത്രക്കാർ ഇനിയും കൂടുമെന്ന് ഖത്തർ റെയിൽ ഗ്രീൻലൈൻ പ്രോജക്ട് ഡയറക്ടർ എൻജി. ജാസിം അൽ അൻസാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.