നാലാമത്തെ ഗൾഫ്സ്ട്രീം ജി–650 ഇ ആർ വിമാനം ഖത്തർ എയർവേയ്സിന് സ്വന്തം
text_fieldsദോഹ: ലോകത്തെ ഏറ്റവും വേഗതയേറിയതും മികച്ചതുമായ ബിസിനസ് ജെറ്റായ ഗൾഫ്സ്ട്രീം ജി–650 ഇ ആർ പതിപ്പിലെ നാലാമത് എക്സിക്യൂട്ടിവ് വിമാനം ഖത്തർ എയർവേയ്സിലെത്തി. ഇതോടെ ഇൗ വിമാനം ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഓപറേറ്റർമാരായി ഖത്തർ എയർവേയ്സ് മാറി.
ഖത്തർ എയർവേയ്സിെൻറ പൂർണമായും സ്വകാര്യ സേവനങ്ങൾക്കുള്ള ഖത്തർ എക്സിക്യൂട്ടിവ് കമ്പനി, സ്വകാര്യ ചാർട്ടർ വിമാന സർവീസുകൾ നൽകുന്ന ലോകത്തിലെ മുൻനിര ദാതാക്കളായാണ് അറിയപ്പെടുന്നത്. 12 അത്യാധുനിക ഗൾഫ് സ്ട്രീം വിമാനങ്ങളും ബോംബാർഡിയർ എക്സിക്യൂട്ടിവ് ജെറ്റുകളും നിലവിൽ ഖത്തർ എക്സക്യൂട്ടിവിന് സ്വന്തമായുണ്ട്.
നാല് പുതിയ സ്വകാര്യ ജെറ്റുകൾ കൂടി ഈ വർഷം അവസാനത്തോടെ ഖത്തർ എയർവേയ്സ് നിരയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരു ഗൾഫ്സ്ട്രീം ജി–650 ഇ ആർ വിമാനവും മൂന്ന് ഗൾഫ് സ്ട്രീം ജി 500 വിമാനങ്ങളും ഉൾപ്പെടും. 2019ൽ അഞ്ച് പുതിയ വിമാനങ്ങളും ഖത്തർ എക്സിക്യൂട്ടിവ് നിരയിലെത്തുന്നുണ്ട്. ഗൾഫ്സ്ട്രീം ജി–500 വിമാനങ്ങളുടെ ഗ്ലോബൽ ലോഞ്ച് കസ്റ്റമർ കൂടിയാണ് ഖത്തർ എയർവേയ്സ്. ഗൾഫ്സ്ട്രീം ജി–650 ഇ ആർ വിമാനങ്ങളുടെ മിഡിലീസ്റ്റിലെ ആദ്യ ഓപറേറ്റർ കൂടിയാണ് ഖത്തർ എയർവേയ്സ്. ദോഹയിൽ നിന്നും കേപ് ടൗണിലേക്കും ടോകിയോയിലേക്കും ന്യൂയോർക്കിലേക്കും സ്വകാര്യ ആവശ്യങ്ങൾക്കായി പറക്കാൻ ഗൾഫ്സ്ട്രീം ജി–650 ഇ ആർ വിമാനം കൊണ്ട് സാധിക്കും. 7500 നോട്ടിക്കൽ മൈൽ റേഞ്ചാണ് ഇതിെൻറ പ്രത്യേകത.
കൂടാതെ ഏറ്റവും മികച്ച കേബിൻ ടെക്നോളജിയും യാത്രക്കാരെൻറ സുരക്ഷയും ഗൾഫ്സ്ട്രീം ജി–650 ഇ ആർ വിമാനത്തിെൻറ സവിശേഷതകളിൽ പെടുന്നു.
ഖത്തർ എയർവേയ്സും ഗൾഫ് സ്ട്രീമും തമ്മിലുള്ള കരാറിെൻറ ഭാഗമായാണ് വിമാനങ്ങൾ വാങ്ങുന്നത്. 30 ഇത്തരം വിമാനങ്ങൾ വാങ്ങുന്നതിനാണ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.