സാേങ്കതിക തകരാർ : ബംഗളൂരു–ദോഹ വിമാനം മണിക്കൂറുകൾ വൈകി
text_fieldsബംഗളൂരു: ഖത്തർ എയർവേസിെൻറ ബംഗളൂരു-ദോഹ ക്യു.ആർ 573 വിമാനം സാേങ്കതിക തകരാറിനെ തുടർന്ന് അനിശ്ചിതമായി വൈകിയതോടെ യാത്രക്കാർ മണിക്കൂറുകളോളം വലഞ്ഞു. വ്യാഴാഴ്ച പുലർെച്ച 3.40ന് പുറപ്പെടേണ്ട വിമാനം രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല. എട്ടു മണിക്കൂറിലേറെ യാത്രക്കാരെ വിമാനത്തിൽ കയറ്റി റൺവേയിലിട്ട ശേഷമാണ് യാത്ര പുറപ്പെടാനാവില്ലെന്ന് അറിയിച്ചത്. ഇതോടെ മലയാളികളടക്കമുള്ള 270ഒാളം യാത്രക്കാർ പ്രയാസത്തിലായി. യാത്രക്കാരെ ബംഗളൂരു ഒാൾഡ് എയർപോർട്ട് റോഡ്, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലെ ഹോട്ടലുകളിലേക്ക് മാറ്റി. വിമാനം അനിശ്ചിതമായി വൈകിയതോടെ കണക്ഷൻ ഫൈറ്റുകളിൽ പുറപ്പെടേണ്ട യാത്രക്കാരുടെ ദോഹയിൽനിന്നുള്ള തുടർയാത്രകളുടെ കാര്യവും അനിശ്ചിതത്വത്തിലായി. ഇവയുടെ കാര്യത്തിലും വിമാനക്കമ്പനി അധികൃതർ ഇതുവെര കൃത്യമായ വിവരം നൽകിയിട്ടില്ലെന്ന് യാത്രക്കാരിലൊരാളായ ബംഗളൂരുവിൽ ജോലിചെയ്യുന്ന കൊച്ചി സ്വദേശി ഫ്രാൻസിസ് സേവ്യർ പറഞ്ഞു. ബുധനാഴ്ചയും ഖത്തർ എയർവേസിെൻറ വിമാനത്തിന് തകരാർ സംഭവിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ബംഗളൂരു^ദോഹ വിമാനം വൈകിയിരുന്നു. പുലർച്ചെ 3.30ന് പുറപ്പെടേണ്ട വിമാനം ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് തകരാർ പരിഹരിച്ച് പുറപ്പെട്ടത്.
വ്യാഴാഴ്ച പുലർെച്ച യാത്രക്കാർ മുഴുവൻ കയറി ഒരു മണിക്കൂർ കഴിഞ്ഞിട്ടും വിമാനം പുറപ്പെടാതായപ്പോൾ സാേങ്കതിക പ്രശ്നമാണെന്നും പരിഹരിച്ച് വൈകാതെ പുറപ്പെടുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചത്രെ. ഒാരോ മണിക്കൂർ കഴിയുേമ്പാഴും അറിയിപ്പ് നൽകുന്നതല്ലാതെ പ്രശ്നം പരിഹരിക്കാനായില്ല. ഇന്ധന ടാങ്കിലെ റീഡിങ് കാണിക്കുന്നില്ലെന്നും പരിശോധന പൂർത്തിയായി തകരാർ പരിഹരിച്ചാൽ ഉടൻ പുറപ്പെടുമെന്നും അറിയിച്ചു. സാധാരണ ഇത്തരം സമയങ്ങളിൽ പൈലറ്റാണ് കൃത്യമായ വിവരം നൽകേണ്ടതെങ്കിലും അതുണ്ടായില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. ഇൗ സമയം ബുധനാഴ്ചത്തെ ദോഹ വിമാനത്തിനും തകരാറുണ്ടായിരുന്നതായും തങ്ങൾക്ക് പകരം യാത്ര ഏർപ്പെടുത്തിയതാണെന്നും രണ്ട് യാത്രക്കാർ ചൂണ്ടിക്കാട്ടി. ബുധനാഴ്ചത്തെ വിമാനം തകരാർ പരിഹരിച്ച് രാത്രിയോടെയാണ് ബംഗളൂരു വിട്ടത്. സുരക്ഷഭീഷണിയുള്ളതിനാൽ ഇൗ വിമാനത്തിൽ യാത്രചെയ്യാനാവില്ലെന്ന് പറഞ്ഞ് ചില യാത്രക്കാർ ഇറങ്ങിപ്പോയതോടെ, യാത്ര റദ്ദാക്കുകയാണെന്നും താമസ സൗകര്യവും പകരം യാത്രാസംവിധാനവും ഏർപ്പാടാക്കുമെന്നറിയിച്ച് രാവിലെ 11 ഒാടെ യാത്രക്കാരെ മുഴുവൻ വിമാനത്തിൽനിന്ന് ഇറക്കി.
എമിഗ്രേഷൻ റദ്ദാക്കാനും മറ്റു നടപടികൾക്കും യാത്രക്കാർ പിന്നെയും പ്രയാസെപ്പട്ടു. സംശയ ദൂരീകരണത്തിന് ഉദ്യോഗസ്ഥർ നൽകിയ ഫോൺ നമ്പറുകളിൽ വിളിച്ചിട്ട് മറുപടിയില്ലെന്ന പരാതിയുമുയർന്നു. പുലർച്ച അഞ്ചോടെ പ്രഭാത ഭക്ഷണം നൽകിയെങ്കിലും പിന്നീട് ഹോട്ടലിലെത്തി വൈകീട്ട് മൂന്നരയോടെയാണ് യാത്രക്കാർക്ക് ഭക്ഷണം ലഭിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ ദോഹയിൽനിന്ന് സ്പെയർപാർട്സും മെക്കാനിക്കിനെയും എത്തിച്ച് വിമാനം തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ വിമാനം പുറപ്പെടുമെന്നാണ് ഷെഡ്യൂളിൽ കാണിക്കുന്നതെങ്കിലും പിന്നെയും ൈവകിയേക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.