Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​കാലത്തെ...

കോവിഡ്​കാലത്തെ വിമാനടിക്കറ്റ്​; പ്രവാസികൾക്ക്​ പണം തിരിച്ചുകിട്ടാൻ വഴിയൊരുങ്ങുന്നു

text_fields
bookmark_border
കോവിഡ്​കാലത്തെ വിമാനടിക്കറ്റ്​; പ്രവാസികൾക്ക്​ പണം തിരിച്ചുകിട്ടാൻ വഴിയൊരുങ്ങുന്നു
cancel

ദോഹ: വിമാനടിക്കറ്റ്​ എടുക്കുകയും കോവിഡ്​ പ്രതിസന്ധിയിൽ യാത്ര ചെയ്യാനാവാതെ വരികയും ചെയ്യുന്ന പ്രവാസികളടക്കമുള്ളവർക്ക്​ ​ വിമാനടിക്കറ്റിൻെറ തുക തിരികെ കിട്ടാൻ വഴിയൊരുങ്ങുന്നു. ഇത്തരത്തിലുള്ള വിമാനടിക്കറ്റുകൾക്ക്​ റീഫണ്ട്​ നൽകുമെന്നാണ്​ കോവിഡിൻെറ ആദ്യഘട്ടത്തിൽ വിമാനകമ്പനികൾ അറിയിച്ചിരുന്നത്​.

എന്നാൽ പിന്നീട്​ റീഫണ്ട്​ നൽകാതെ ഒരു വർഷത്തിനുള്ളിൽ ഇതേ ടിക്കറ്റ്​ ഉപയോഗിച്ച്​ യാത്രചെയ്യാനുള്ള അവസരമൊരുക്കി​ വിമാനകമ്പനികൾ പിന്നീട്​ നിലപാട്​ മാറ്റുകയായിരുന്നു. എന്നാൽ പല പ്രതിസന്ധികൾ മൂലം യാത്ര ചെയ്യാനാവാതിരിക്കുകയും വന്ദേഭാരത്​ പോലുള്ള പദ്ധതികളിൽ യാത്ര നടത്തുകയും ചെയ്യുന്ന പ്രവാസികൾക്ക്​ നേരത്തേയെടുത്ത വിമാനടിക്കറ്റിൻെറ തുക തിരിച്ചുകിട്ടാത്ത അവസ്​ഥയാണ്​ നിലവിൽ.

ഇത്തരത്തിൽ കോടിക്കണക്കിന്​ രൂപയാണ്​ വിവിധ വിമാനകമ്പനികളു​െട കൈവശമുള്ളത്​.ഇതിനാൽ റീഫണ്ട്​ അനുവദിക്കണമെന്ന്​ ആവശ്യ​െപ്പട്​ വിവിധ മേഖലകളിൽ നിന്ന്​ ശബ്​ദമുയർന്നിരുന്നു. പ്രവാസികൾ അടക്കമുള്ള വിമാനയാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ആസ്ഥാനമയി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജിൽ നൽകിയിരുന്നു.

കേസിൽ കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന സത്യവാങ്​മൂലത്തിലാണ്​ പ്രവാസികൾക്ക്​ ആശ്വാസകരമായ കാര്യങ്ങളുള്ളത്​.മുൻകൂട്ടി വിമാന ടിക്കറ്റെടുത്ത് പിന്നീട് കോവിഡ്​ പ്രതിസന്ധിമൂലം യാത്ര ചെയ്യാൻ സാധിക്കാതെ വന്ന വിമാന യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകണമെന്നാണ് കേന്ദ്ര സർക്കാർ നയമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ലോക്​ഡൗൺ കാലാവധിക്കുള്ളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തിൽ റീഫണ്ട് ഉടൻ നൽകണം.

ലോക്​ഡൗൺ കാലാവധിക്ക് മുമ്പ് എടുത്ത ടിക്കറ്റ് അടക്കമുള്ളവയുടെ കാര്യത്തിൽ 15 ദിവസത്തിനകം റീഫണ്ട് നൽകണം. എന്നാൽ, സാമ്പത്തിക പരാധീനത മൂലം വിമാനക്കമ്പനികൾക്ക് നിലവിൽ റീഫണ്ട് നൽകാൻ സാധിക്കില്ലെങ്കിൽ തുക പിന്നീട്​ നൽകാൻ കഴിയുന്ന രീതിയിൽ ഒരു ക്രഡിറ്റ്​ ഷെല്ലിലേക്ക്​ മാറ്റിവെക്കാം. യാത്രക്കാരന് വേണമെങ്കിൽ 2021 മാർച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കണം.

യാത്ര ചെയ്യുന്ന സമയത്ത് ടിക്കറ്റ് തുക കൂടുതലാണെങ്കിൽ ബാക്കിയുള്ള തുക അടക്കുകയും കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് നൽകുകയും വേണം. ഇങ്ങിനെ മാറ്റിവെക്കുന്ന ക്രഡിറ്റ്​ ഷെൽ തുകക്ക് നഷ്​ടപരിഹാരമായി ജൂൺ 2020 വരെ അര ശതമാനം ഇൻസെൻറീവും അതിന് ശേഷം വരുന്ന കാലാവധിക്ക് മുക്കാൽ ശതമാനം ഇൻസെൻറിവും യാത്രക്കാരന്​ നൽകണം.

ക്രഡിറ്റ്​ ഷെല്ലിലേക്ക്​ മാറ്റിവെച്ച ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റി നൽകാനാകണമെന്നും സത്യവാങ്​മൂലത്തിൽ പറയുന്നു.നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അയാളുടെ അവകാശികൾക്ക് എത്രയും പെട്ടെന്ന് തുക മടക്കി നൽകണം. 2021 മാർച്ച് മാസം 31 ന് ശേഷവും യാത്ര ചെയ്തിട്ടില്ലെങ്കിൽ ടിക്കറ്റിൻെറ മുഴുവൻ തുകയും റീഫണ്ട് ലഭിക്കാൻ യാത്രക്കാരന്​ അർഹതയുണ്ടായിരിക്കുമെന്നും കേ​ന്ദ്രസർക്കാർ സത്യവാങ്​മൂലത്തിൽ പറയുന്നു.

കേസ് ​സംബന്ധിച്ച അവസാനഹിയറിങ്​ സെപ്​റ്റംബർ ഒമ്പതിന്​ ഉണ്ടാകുമെന്നും വിമാനയാത്രക്കാർക്ക്​ ഏ​െറ ആശ്വസിക്കാവുന്ന നിലയിലാണ്​ കാര്യങ്ങളെന്നും ദോഹയിലെ പ്രവാസി സാമൂഹികപ്രവർത്തകൻ അബ്​ദുൽ റഊഫ്​ കൊണ്ടോട്ടി 'ഗൾഫ്​മാധ്യമ'ത്തോട്​ പറഞ്ഞു. പ്രവാസി ലീഗൽ സെല്ലിൻെറ ഖത്തർ കൺട്രി ഹെഡ്​ ആണ്​ ഇദ്ദേഹം. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ്​ അഡ്വ. ജോസ് അബ്രഹാം മുഖേനയാണ് സുപ്രിം കോടതിയിൽ പൊതു താൽപര്യ ഹരജി നൽകിയത്. 2009ലാണ്​ പ്രവാസി ലീഗൽ സെൽ പ്രവർത്തനം ആരംഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flight ticketrefundcovid timesupreme court
Next Story