പറന്നിറങ്ങിക്കോളൂ; ദോഹ തയാർ
text_fieldsദോഹ: ലോകകപ്പിനായി വിവിധ വൻകരകളിൽ നിന്നെത്തുന്ന കാണികളെ സ്വീകരിക്കാൻ സജ്ജമായി ദോഹയിലെ രണ്ട് ഇന്‍റർനാഷനൽ വിമാനത്താവളങ്ങൾ. ദോഹ, ഹമദ് ഇന്‍റർനാഷനൽ വിമാനത്താവളങ്ങളിലായി ലോകകപ്പ് വേളയിൽ ദിവസവും 16,000ത്തിലധികം കാണികളെ സ്വീകരിക്കാൻ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിറാണ് ഇക്കാര്യം വിശദീകരിച്ചത്.
ഹമദ് രാജ്യാന്തര വിമാനത്താവളം പ്രതിദിനം 8,000 ത്തിനും 10,000 ത്തിനും ഇടയിലും ദോഹ രാജ്യാന്തര വിമാനത്താവളം 5,000 മുതൽ 6000 വരെയും കാണികളെ സ്വീകരിക്കും.
അറബ് മേഖല ആദ്യമായി വേദിയാവുന്ന ലോകകപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുമായി ദശലക്ഷം കാണികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ലോകകപ്പിന് കിക്കോഫ് കുറിക്കുന്ന നവംബർ 21നും മുമ്പ് കാണികളെയും സന്ദർശകരെയും സ്വീകരിക്കാൻ വിമാനത്താവളങ്ങൾ സജ്ജമായി കഴിഞ്ഞു. അതിന്‍റെ ഒരുക്കങ്ങള്‍ നേരത്തെ തന്നെ ഏതാണ്ട് പൂർത്തിയായി.
2023നകം പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ തക്കവിധം ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ വിപുലീകരണ, വികസന പ്രവർത്തനങ്ങളാണ് ഹമദ് വിമാനത്താവളത്തിൽ നടക്കുന്നത്. കൂടുതൽ വിമാനങ്ങൾക്ക് ഒരേസമയം പറന്നിറങ്ങാനും, ടേക്ക് ഓഫ് ചെയ്യാനുമുള്ള സൗകര്യത്തിനൊപ്പം ആയിരക്കണക്കിന് യാത്രക്കാരെ ഒരേസമയം കൈകാര്യം ചെയ്യാനും ശേഷിയുണ്ട്. പരിശോധനകൾക്കും ചെക്ക് ഇൻ, ബാഗേജ് നടപടികൾ പൂർത്തിയാക്കാനുമായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും സൗകര്യമുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കാണികൾക്ക് ഖത്തറിലേക്ക് മത്സര ദിനങ്ങളിൽ വന്ന് പോവാൻ സൗകര്യമുള്ള മാച്ച് ഡേ ഷട്ടിൽ സർവിസ് കഴിഞ്ഞ ദിവസം ദോഹയിൽ പ്രഖ്യാപിച്ചിരുന്നു.
ദുബൈയിൽ നിന്ന് ൈഫ്ല ദുബൈ, കുവൈത്ത് സിറ്റിയിൽ നിന്ന് കുവൈത്ത് എയർവേസ്, മസ്കത്തിൽ നിന്ന് ഒമാൻ എയർവേസ്, റിയാദ്-ജിദ്ദ നഗരങ്ങളിൽ നിന്ന് സൗദിയ എയർലൈൻസ് എന്നിവയാണ് ലോകകപ്പ് വേളയിൽ ഖത്തറിലേക്ക് സർവിസ് നടത്തുന്നത്. ൈഫ്ല ദുബൈ പ്രതിദിനം 2,700ഉം, കുവൈത്ത് എയര്‍വേസ് 1,700ഉം, ഒമാന്‍ എയര്‍വേസ് 3,400ഉം, സൗദിയ 10,000ലേറെയും കാണികളെ എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.