ലേബർ ക്യാമ്പുകളിൽ ഫോക്കസ് ലേഡീസ് ഇഫ്താർ
text_fieldsദോഹ: വീടുകളിൽ പാചകം ചെയ്ത വിഭവങ്ങളുമായി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇഫ്താർ ഒരുക്കി ഫോക്കസ് ലേഡീസ്. വക്ര, വുകൈർ ഭാഗങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ ലേബർ ക്യാമ്പുകളിലായി 500ഓളം പേർക്കാണ് വിഭവ സമൃദ്ധമായ നോമ്പുതുറ ഒരുക്കിയത്. തുമാമയിലെ ഫോക്കസ് ആസ്ഥാനത്ത് ഭക്ഷണം ശേഖരിച്ച് വൈകിട്ടോടെ ലേബർ ക്യാമ്പുകളിൽ വളന്റിയർ സംഘം വഴി വിതരണം ചെയ്യുകയായിരുന്നു.
ഫോക്കസ് ലേഡീസ് ഡയറക്ടർ അസ്മിന നാസർ, അഡ്മിൻ മാനേജർ സുആദ ഇസ്മായിൽ, ഫർസീന, മുഹ്സിന, ബുഷ്റ ഇബ്രാഹിം, സിജില, ഡോ. ജഷ്മിന, ജിഹാദ, ദിൽബ എന്നിവർ നേതൃത്വം നൽകി. ഫോക്കസ് ഇന്റർനാഷനൽ സി.ഇ.ഒ ഹാരിസ് പി.ടി, സി.ഒ.ഒ അമീർ ഷാജി, ഫായിസ് എളയോടത്ത്, അമീനുർറഹ്മാൻ, മൊയ്തീൻ ഷാ, അനീസ് അസീസ്, ആശിക് ബേപ്പൂർ, ഡോ. റസീൽ മൊയ്തീൻ എന്നിവർ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.