പ്രമേഹ ദിനത്തിൽ സ്പെഷ്യൽ മെഡിക്കൽ പാക്കേജുമായി ഫോക്കസ്
text_fieldsദോഹ: ലോക പ്രമേഹ ദിനമായ ഞായറാഴ്ച മുതൽ കുറഞ്ഞ നിരക്കിൽ ആരോഗ്യ പരിശോധനകൾക്ക് തുടക്കം കുറിച്ച് ഫോക്കസ് മെഡിക്കൽ സെൻറർ. ബ്ലഡ് ഷുഗർ, ലിപിഡ് പ്രൊഫൈൽ, ലിവർ പ്രവർത്തനം, കിഡ്നി പ്രവർത്തനം തുടങ്ങി ഒമ്പത് ഇനം പരിശോധനകളടങ്ങുന്ന മെഡിക്കൽ സ്ക്രീനിങ്ങിനാണ് വലിയ ഇളവുകൾ പ്രഖ്യാപിച്ചത്. എക്സിക്യൂട്ടീവ് ഹെൽത്ത് പാക്കേജ്, മെഡിക്കൽ സ്ക്രീനിംഗ് എന്നിങ്ങനെ രണ്ടു പാക്കേജിൽ ആണ് ഇളവുകൾ. 600 റിയലിൻെറ എക്സിക്യൂട്ടീവ് ഹെൽത്ത് പാക്കേജ് 75 റിയാലിനും, 315 ൻെറ ഹെൽത്ത് സ്ക്രീനിംഗ് പാക്കേജ് 49 റിയാലിനും പ്രത്യേക ഓഫറിലൂടെ ലഭ്യമാവും.
ഇതിന് പുറമെ സൗജന്യ കൺസൾട്ടേഷനും ഒരുക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിൻെറ പ്രാധാന്യം തിരിച്ചറിയുന്നതിനും പ്രമേഹം പോലെയുള്ള രോഗങ്ങളെ ചെറുത്ത് തോൽപിക്കുന്നതിനുമായാണ് കാമ്പയിൻ ആരംഭിക്കുന്നതെന്ന് ഫോക്കസ് മെഡിക്കൽ സെൻറർ അധികൃതർ അറിയിച്ചു. വ്യായാമവും ആരോഗ്യകരമായ ഭക്ഷണ രീതിക്കും പുറമെ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനയും ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണ്. പരിമിത കാലത്തേക്കാണ് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി 44289555, 70494670 ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.