ലഹരി വിരുദ്ധ കാമ്പയിനുമായി ഫോക്ക് ഖത്തർ
text_fieldsദോഹ: ഖത്തറിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക്) ലഹരി വിരുദ്ധ കാമ്പയിന് തുടക്കം കുറിച്ചു. ലഹരിക്കെതിരായ പ്രചാരണങ്ങളുടെ ഭാഗമായി മെയ് പത്തിന് ഐ.സി.സി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രശസ്തനായ ലഹരി വിരുദ്ധ പ്രവർത്തകൻ ഫിലിപ്പ് മമ്പാട് പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കാമ്പയിന്റെ ഭാഗമായി പൊതു സമൂഹങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കും. ഇതേ കാലയളവിൽ തന്നെ നാട്ടിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കും. ലഹരി വിരുദ്ധ കാമ്പയിന്റെ പോസ്റ്റർ പ്രകാശനം കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ നിർവഹിച്ചു.
ഇന്ത്യൻ എംബസി അപെക്സ് ബോഡി നേതാക്കളായ എ.പി മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി അബ്ദുറഹിമാൻ, താഹ മുഹമ്മദ് എന്നിവരെ പൊന്നാടയണിയിച്ചു ആദരിച്ചു. ജനറൽ സെക്രട്ടറി രൺജിത് ചാലിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.കെ.ഉസ്മാൻ അധ്യക്ഷതവഹിച്ചു. രശ്മി ശരത് നന്ദി പ്രകാശിപ്പിച്ചു.
ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, നന്ദിനി, ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ, ഐ.സി.സി ഉപദേശക സമിതി അംഗം അഷ്റഫ് ചിറക്കൽ, കെ.എം.സി.സി പ്രസിഡന്റ് ഡോ. സമദ്, ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, സാദിഖ് ചെന്നാടൻ, അൻവർ ഹുസൈൻ, നൗഫൽ, ജോപ്പച്ചൻ തെക്കേക്കുറ്റ്, ബോബൻ വർക്കി തുടങ്ങിയവർ പങ്കെടുത്തു. ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി വിഷ്വൽ ട്രീറ്റ് മത്സരം സംഘടിപ്പിക്കാനും തീരുമാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.