കോവിഡ് ചട്ടം പാലിക്കൂ: കടകളിലും മാളുകളിലും പൊലീസ് നിരീക്ഷണത്തിനുണ്ട്
text_fieldsദോഹ: മാസ്ക് ധരിച്ചില്ലെങ്കിലെന്താ, പൊലീസ് വാഹനം കാണുേമ്പാഴല്ലേ പേടിക്കേണ്ടത് എന്നോർത്ത് ആശ്വസിക്കേണ്ട. ആളുകൾ കോവിഡ് ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി വാഹനത്തിൽ അല്ലാതെയും പ്രത്യേക പരിശോധന സംഘങ്ങളെ മാളുകൾ, സൂഖുകൾ, മറ്റ് വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ ഇഹ്തിറാസ് കമ്മിറ്റി തലവൻ മേജർ മസ്ഊദ് ജമാൻ അൽ ഖഹ്താനി അറിയിച്ചതാണ് ഇക്കാര്യം. കടകളിൽ സാധനങ്ങൾ വാങ്ങുേമ്പാഴോ സൂഖുകളിൽ നടന്നുനീങ്ങുേമ്പാഴോ മാസ്ക് ധരിച്ചില്ലെങ്കിൽ നിങ്ങളെ നിരീക്ഷിക്കാൻ പൊലീസുകാർ ഉണ്ടാവുമെന്ന് അർഥം. സാമൂഹിക അകലം പാലിക്കൽ പരിശോധന, ഇഹ്തിറാസ് പരിശോധന എന്നിവയും കടകൾക്കുള്ളിലടക്കം പരിശോധിക്കാൻ പൊലീസുകാർ ഉണ്ടാവും. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ രാജ്യത്ത് നിർബന്ധമാണ്. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ രാജ്യത്ത് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ്. നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നുവർഷം വരെ തടവോ ഈ നിയമത്തിന് കീഴിൽ ചുമത്തപ്പെടാം.
എന്നാൽ, കോവിഡ് ചട്ടങ്ങൾ പാലിക്കുന്ന കാര്യത്തിൽ പലരും വീഴ്ച വരുത്തുന്നുണ്ട്. റോഡുകളിൽ നടന്നുേപാകുേമ്പാൾ പൊലീസ് വാഹനം കാണുേമ്പാൾ മാത്രം മാസ്ക് ധരിക്കുന്നവരുമുണ്ട്. ഇത്തരക്കാരെ പിടികൂടുന്നതിനായാണ് കാൽനടക്കാരായ പൊലീസുകാരെയും നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാസ്ക് ധരിക്കാതിരിക്കൽ, വാഹനത്തിൽ നാലിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യൽ തുടങ്ങിയ നിയമലംഘനങ്ങൾ കൂടിവരുകയാണെന്ന് അൽഖഹ്താനി പറഞ്ഞു. ഇതിനാലാണ് പുതിയ രീതിയിൽ കൂടി പരിശോധന കർശനമാക്കുന്നത്.
മന്ത്രിസഭയെടുത്ത കോവിഡ് ചട്ടങ്ങൾ കൃത്യമായി നടപ്പിൽ വരുത്താനാണ് പരിശോധന.ഏതിടങ്ങളിലും ഇനി മുതൽ നിങ്ങൾ പരിശോധനക്ക് വിധേയനാകാം. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ഇഹ്തിറാസ് ഫോണിൽ ഉണ്ടായിരിക്കൽ, കുടുംബമല്ലെങ്കിൽ ഒരു കാറിൽ ൈഡ്രവർ അടക്കം നാലുപേർ മാത്രം തുടങ്ങിയ വിവിധ കോവിഡ് നിയന്ത്രണങ്ങൾ രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളാണ്. ഇത്തരത്തിലുള്ള നിയലംഘനങ്ങൾക്കെതിരെ കർശനമായ പരിശോധന തുടരുമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ചട്ടം ലംഘിക്കുന്നത് കൂടുതലും യുവാക്കൾ
ദോഹ: രാജ്യത്ത് കോവിഡ്-19 േപ്രാട്ടോകോൾ ലംഘിക്കുന്നവരിലധികവും യുവാക്കളാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ നാഷനൽ കമാൻഡ് സെൻറർ ഇഹ്തിറാസ് കമ്മിറ്റി മേധാവി മേജർ മസ്ഊദ് ജമാൻ അൽ ഖഹ്താനി പറഞ്ഞു.കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
പൊതുയിടങ്ങളിൽ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയവ കൃത്യമായി നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. കോവിഡ്-19 സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ പട്രോളിങ്ങും പുറമേ ആളുകൾ കൂടുതലായെത്തുന്ന ഇടങ്ങളിൽ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി കാൽനടയായുള്ള പൊലീസ് പട്രോളിങ്ങും നടത്തുന്നുണ്ട്. പൊലീസ് പരിശോധനയും പട്രോളിങ്ങും 24 മണിക്കൂറാക്കിയിട്ടുണ്ട്.
നിയമലംഘകരെ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കുറ്റക്കാരെ പബ്ലിക് േപ്രാസിക്യൂഷന് കൈമാറുകയാണ് പൊലീസ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.