പ്രവാസി കുടുംബങ്ങൾക്ക് ഖത്തർ ചാരിറ്റിയുടെ ഭക്ഷ്യ വിതരണം
text_fieldsദോഹ: കോവിഡ്-19 കാരണം പ്രതിസന്ധിയിലായ രാജ്യത്തെ ഏഷ്യൻ പ്രവാസികൾക്ക് ഖത്തർ ചാരിറ്റി ഭക്ഷ്യ വിഭവങ്ങൾ വിതരണം ചെയ്തു. വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള വളൻറിയർമാരുടെ സാന്നിധ്യത്തിലാണ് ഭക്ഷ്യ വിതരണം നടത്തിയത്. ആറ് പ്രവാസി സമൂഹത്തിൽനിന്നുള്ള 236 കുടുംബങ്ങൾക്കായി 800 ഭക്ഷ്യ കിറ്റുകളാണ് ഖത്തർ ചാരിറ്റി വിതരണം ചെയ്തത്. കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് ജീവിതം ദുരിതത്തിലായവർക്ക് സാന്ത്വനമേകുകയെന്ന ഖത്തർ ചാരിറ്റിയുടെ പദ്ധതികളുടെ ഭാഗമായാണ് ഭക്ഷ്യ വിതരണം.
രാജ്യത്തെ വിവിധ ഏജൻസികളുമായി സഹകരിച്ച് കോവിഡ്-19 വ്യാപനം തടയുന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും ഖത്തർ ചാരിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്നും ഹെൽത്ത് ബാഗുകളും ബോധവത്കരണം നടത്തുന്നതിനാവശ്യമായ ലീഫ് ലെറ്റുകൾ പോലെയുള്ള വസ്തുക്കളും കുറഞ്ഞ വരുമാനക്കാർക്ക് ഭക്ഷ്യ കിറ്റുകളും ഇതിെൻറ ഭാഗമായി നൽകിയെന്നും ഖത്തർ ചാരിറ്റി കമ്യൂണിറ്റി ഡെവലപ്മെൻറ് വിഭാഗം മേധാവി ജാസിം അൽ ഇമാദി പറഞ്ഞു.
കോവിഡ്-19 പ്രതികൂലമായി ബാധിച്ച നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ ഖത്തർ ചാരിറ്റി നൽകിയിട്ടുണ്ടെന്നും അൽ ഇമാദി കൂട്ടിച്ചേർത്തു. കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 13262 ഭക്ഷ്യ കിറ്റുകളാണ് ഖത്തർ ചാരിറ്റി വിതരണം ചെയ്തത്. അറബ്, ഏഷ്യൻ, ആഫ്രിക്കൻ സമൂഹങ്ങളിൽ നിന്നായി 53048 പേർ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.