ഭക്ഷ്യ പരിശോധന; വക്റയിൽ 17 നിയമലംഘനങ്ങൾക്ക് നടപടി
text_fieldsദോഹ: അൽ വക്റ മുനിസിപ്പാലിറ്റിക്കു കീഴിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ 17 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ജൂലൈയിൽ മുനിസിപ്പാലിറ്റിക്കു കീഴിൽ വിവിധ ഭക്ഷ്യ ഔട്ട്ലറ്റുകളും റസ്റ്റാറന്റുകളിലും ഉൾപ്പെടെ 1047 പരിശോധനകളാണ് നടത്തിയത്.
ബലിപെരുന്നാളിന്റെ ഭാഗമായി അറവുകൾ വർധിച്ചതിനാൽ അൽ വക്റ മുനിസിപ്പാലിറ്റിക്കു കീഴിൽ വിവിധ അറവുശാലകളിലും വക്റ മത്സ്യമാർക്കറ്റിലും വെറ്ററിനറി വിഭാഗം പരിശോധന നടത്തി. വിവിധ ഇടങ്ങളിലെ ഭക്ഷ്യ ഔട്ട്ലറ്റുകളിൽ നടന്ന പരിശോധനയിൽ ശേഖരിച്ച 29 ഭക്ഷ്യസാമ്പിളുകൾ സെൻട്രൽ ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.