അർഹർക്ക് റമദാനിൽ ഭക്ഷ്യവസ്തുക്കൾ നൽകും; 'ഖൈർകും സബഖ്' പദ്ധതിയുമായി റെഡ്ക്രസൻറ്
text_fieldsദോഹ: അർഹരായ കുടുംബങ്ങൾക്ക് റമദാനിൽ ഭക്ഷ്യവസ്തുക്കൾ സൗജന്യമായി എത്തിക്കാൻ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിക്ക് വിപുലപദ്ധതി. 'ഖൈർകും സബഖ്' എന്ന പേരിൽ ഇതിനായി വിവിധ വ്യാപാരസ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതി തയാറാക്കി. ലുലു ഹൈപ്പർമാർക്കറ്റ്, ഫാമിലി ഫുഡ്സെൻറർ, അൽഖലാഫ് ട്രേഡിങ് ആൻഡ് മാർക്കറ്റിങ് എന്നിവയുമായി കരാറിൽ ഒപ്പിട്ടു.
അർഹരായവർ ഷോപ്പിങ് സെൻററുകളിൽനിന്ന് ഭക്ഷ്യകിറ്റുകൾ കൈപ്പറ്റുകയാണ് െചയ്യുക. ആവശ്യക്കാർ ഖത്തർ െറഡ്ക്രസൻറ് സൊസൈറ്റിയുടെ വെബ്സൈറ്റ് സന്ദർശിച്ച് ഏത് കേന്ദ്രത്തിൽനിന്ന് ഏത് തരം ഭക്ഷ്യകിറ്റുകളാണ് വേണ്ടതെന്ന് ആവശ്യെപ്പടുകയാണ് െചയ്യേണ്ടത്. ഓരോ കേന്ദ്രത്തിെലയും കിറ്റുകളിലെ ഭക്ഷ്യവസ്തുക്കളുടെ ബ്രാൻഡുകൾക്ക് കടകൾക്കനുസരിച്ച് മാറ്റമുണ്ടാകും. എന്നാൽ, വിലയും സാധനങ്ങളുെട എണ്ണവും തൂക്കവും എല്ലാത്തിലും ഒന്നായിരിക്കും. അരി, പഞ്ചസാര, വെജിറ്റബ്ൾ ഓയിൽ, ധാന്യം, പാസ്ത, ഓട്സ്, തക്കാളി പേസ്റ്റ്, പയർ, ചായപ്പൊടി, പാൽ, ഈത്തപ്പഴം, സീതപ്പഴം, പഴരസം, ജ്യൂസുകൾ എന്നീ 14 അവശ്യസാധനങ്ങളാണ് കിറ്റിൽ ഉണ്ടാവുക.
റെഡ്ക്രസൻറിൻറ വെബ്സൈറ്റ് വഴി സഹായമനസ്കർ ഭക്ഷണക്കിറ്റ് സംഭാവന നൽകുന്നതോടെ അർഹരായ കുടുംബത്തിന് കിറ്റ് വാങ്ങാനുള്ള കോഡ് ലഭിക്കും. ആ സന്ദേശത്തിൽ കിറ്റ് എവിടെനിന്നാണ് ൈകപ്പറ്റേണ്ടത് എന്നതടക്കമുള്ള വിവരങ്ങൾ ഉണ്ടാകും. ചെറിയ പെരുന്നാൾ അവസാനിക്കുന്നതുവരെ പദ്ധതി തുടരും.
ഭക്ഷ്യകിറ്റ് വിതരണപദ്ധതിയുടെ ഓൺൈലൻ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. പുണ്യമാസത്തിൽ അർഹരായ ആളുകൾക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുക എന്നത് തങ്ങളുെട കടമയാണെന്നും പദ്ധതിയുമായി സഹകരിക്കാൻ ഏറെ പേർ മുന്നോട്ടുവന്നുവെന്നും റെഡ്ക്രസൻറ് സൊസൈറ്റി സി.ഇ.ഒ എൻജി. ഇബ്രാഹിം അബ്ദുല്ല അൽ മൽകി പറഞ്ഞു.
സഹായം ചെയ്യാൻ താൽപര്യമുള്ളവർക്ക് ഭക്ഷണകിറ്റുകൾ റെഡ്ക്രസൻറ് സൊസൈറ്റിയുടെ വെബ്സൈറ്റിലൂടെ സംഭാവന നൽകാനും കഴിയും. വിതരണത്തിനായി നിശ്ചയിച്ചിരിക്കുന്ന ഷോപ്പിങ് െസൻററുകളിൽനിന്നാണ് കിറ്റുകൾ അർഹരായവർ ൈകപ്പറ്റേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.