ഭക്ഷ്യസുരക്ഷ: പ്രാദേശിക ഉൽപാദനം വർധിപ്പിക്കാൻ ഖത്തർ
text_fieldsദോഹ: ഉപരോധത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വിവിധ പദ്ധതികളുമായി ഖത്തർ. ഭക്ഷ്യ സാധനങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും വർധിപ്പിക്കാൻ 160 കോടി റിയാൽ ചെലവിൽ ഹമദ് പോർട്ടിനോട് ചേർന്ന് വൻകിട സ്റ്റോർ സ് ഥാപിക്കുന്നതിനുപുറമെ പ്രാദേശികമായി ഭക്ഷ്യ ഉൽപാദനം കൂട്ടാനുള്ള നടപടികളും വേഗത്തിലാക്കുകയാണ് ഭരണകൂടം.
ഇതിനായി ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്ക് കീഴിലുള്ള ഹസ്സാദ് ഫുഡിെൻറ നേതൃത്വത്തിൽ പ്രാദേശിക കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഉൽപാദനത്തോത് വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് തുടക്കമായി. നിലവിൽ കാര്യമായ ഉൽപാദനമില്ലാതെ കിടക്കുന്ന ഫാമുകളും കാർഷിക കേന്ദ്രങ്ങളും പുനരുജ്ജീവിപ്പിക്കുകയാണ് ഇതിെൻറ ആദ്യ ചുവടുവെപ്പ് എന്ന് ഹസ്സാദ് ഫുഡ് സി.ഇ.ഒ മുഹമ്മദ് അൽസാദ പറഞ്ഞു. നിലവിൽ രാജ്യത്തെ 80 ശതമാനത്തോളം ഫാമുകളും കാര്യമായ ഉൽപാദനമില്ലാതെ നിർജീവമായി കിടക്കുകയാണ്.
കർഷകരിൽനിന്ന് ഹസാദ് ഫുഡ് നേരിട്ട് ഭക്ഷ്യ സാധനങ്ങൾ വാങ്ങുകയും അവ പ്രാദേശിക വിപണിയിൽ തന്നെ വിറ്റഴിക്കുകയും ചെയ്യും. കർഷകർക്ക് ആകർഷകമായ വില നൽകിയായിരിക്കും ഇത് നടപ്പാക്കുക –അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക കർഷകരുമായി ഉൽപാദനത്തിലൂന്നിയ പാലം പണിയുകയാണ് ഹസ്സാദ് ഫുഡിെൻറ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫാമുകളുടെ വികസനസാധ്യത സംബന്ധിച്ച പഠനം, ഹരിതകേന്ദ്രങ്ങൾ നിർമിക്കാൻ സാമ്പത്തിക സഹായം, വിത്തുകളും മറ്റു വിഭവങ്ങളും നൽകൽ, സാേങ്കതിക സഹായം തുടങ്ങിയവയെല്ലാം ഹസാദ് ഫുഡിൽനിന്ന് ലഭ്യമാവും. പുതുതായി 60 ഹെക്ടർ പ്രദേശത്തെങ്കിലും വിവിധതരത്തിലുള്ള കൃഷി വ്യാപിപ്പിക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് മുഹമ്മദ് അൽസാദ പറഞ്ഞു. ഇതുവഴി 5,000 ടൺ പച്ചക്കറിയും പഴവർഗങ്ങളും ഉൽപാദിപ്പിക്കാനാവും. പ്രാദേശിക കർഷകരിൽനിന്ന് അപേക്ഷകൾ സ്വീകരിക്കാനും സഹായം നൽകേണ്ടവരെ തെരഞ്ഞെടുക്കാനും പ്രത്യേക സമിതിയുണ്ടാക്കിയിട്ടുണ്ട്.
2008ൽ ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുടെ കീഴിൽ ആരംഭിച്ച ഹസ്സാദ് ഫുഡിന് ഇപ്പോൾ ഖത്തറിലേത് കൂടാതെ ആസ്ട്രേലിയ, ഒമാൻ, പാകിസ്താൻ എന്നിവിടങ്ങളിൽ കാർഷിക നിക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.