ഭക്ഷ്യ സുരക്ഷ ദേശീയ സുരക്ഷയുടെ ഭാഗം–മന്ത്രി
text_fieldsദോഹ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ ദേശീയ സുരക്ഷ പോലെ പ്രധാനമാണെന്നും അങ്ങനെയാണ് ഭക്ഷ്യസുരക്ഷയെ ഖത്തർ കാണുന്നതെന്നും നഗരസഭ പരിസ്ഥിതി മന്ത്രി. യു.എന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഭക്ഷ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഖത്തര്‍ നഗരസഭ പരിസ്ഥിതികാര്യ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുർക്കി അല്‍ സുബൈഇ നിലപാട് വ്യക്തമാക്കിയത്.
ഖത്തര്‍ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന മേഖല രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷയാണ്. ഖത്തര്‍ ദേശീയ വിഷന്‍ 2030 പദ്ധതിപ്രവര്‍ത്തനങ്ങളിലും മുഖ്യ ഊന്നല്‍ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ്.
രാജ്യത്തിെൻറ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക അഭിവൃദ്ധി സാധ്യമാകണമെങ്കില്‍ ആരോഗ്യകരവും ശക്തമായതുമായ ഭക്ഷ്യവിതരണ സംവിധാനം അത്യന്താപേക്ഷിതമാണ്. ദേശീയ സുരക്ഷാപ്രശ്നമായി തന്നെയാണ് ഖത്തര്‍ ഭക്ഷ്യസുരക്ഷയെ നോക്കിക്കാണുന്നത്. ഏറ്റവും കുറ്റമറ്റരീതിയിലുള്ള ഭക്ഷണസമ്പ്രദായമാണ് രാജ്യം ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
രാജ്യത്തിെൻറ മൊത്തത്തിലുള്ള പ്രതിരോധശേഷിയില്‍ ഭക്ഷ്യസുരക്ഷ സംവിധാനം പ്രധാനപ്പെട്ട മാതൃകകളിലൊന്നാണ്. മാലിന്യ പ്രശ്നങ്ങളില്‍ കാര്യക്ഷമമായ പരിഹാരം കാണുന്നതിനായി പൊതുമേഖല, സ്വകാര്യ മേഖല റീട്ടെയില്‍ സ്ഥാപനങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് മന്ത്രാലയം നടത്തിയ ചർച്ച നിര്‍ണായകമായ ഫലങ്ങളുണ്ടാക്കി. ഈ രംഗത്തെ വെല്ലുവിളികളും സാധ്യതകളും മനസ്സിലാക്കാനും പ്രായോഗിക പരിഹാരമാര്‍ഗങ്ങള്‍ ആവിഷ്കരിക്കാനും ഇതുവഴി സാധിച്ചു. യു.എന്‍ ഫുഡ് സിസ്റ്റം ഉച്ചകോടി മുന്നോട്ടുവെക്കുന്ന സുസ്ഥിര ഭക്ഷ്യവിതരണ സംവിധാനം എന്ന ലക്ഷ്യം പൂര്‍ണാർഥത്തില്‍ നടപ്പാക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.