റയ്യാൻ മുനിസിപ്പാലിറ്റിയിൽ ഭക്ഷ്യ പരിശോധന; 52500 റിയാൽ പിഴയിട്ടു
text_fieldsദോഹ: വിവിധ ഭക്ഷ്യസ്ഥാപനങ്ങളിലും റസ്റ്റോറൻറുകളിലും റയ്യാൻ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ പിടികൂടി. മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ആരോഗ്യവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനങ്ങൾ പിടികൂടിയത്. 11 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ആറെണ്ണം സംഭവസ്ഥലത്ത് വെച്ച് തന്നെ തീർപ്പാക്കി. കൂടാതെ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യപദാർഥങ്ങൾ അധികൃതർ പിടികൂടി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ നിയമലംഘനങ്ങളിലായി 52500 റിയാൽ പിഴയീടാക്കുകയും 46 ഭക്ഷ്യ സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി ലാബിലേക്ക് അയക്കുകയും ചെയ്തു.
901 പേട്രാളിംഗാണ് കഴിഞ്ഞ മാസം റയ്യാൻ മുനിസിപ്പാലിറ്റി സംഘടിപ്പിച്ചത്. ഇതിൽ 9 മിന്നൽ പരിശോധനകളും ഉൾപ്പെടും. 49 കടകൾക്ക് താൽക്കാലികമായി മുനിസിപ്പാലിറ്റി ലൈസൻസ ് കഴിഞ്ഞ മാസം നൽകിയിട്ടുണ്ട്.
അതേസമയം, ശഹാനിയ മുനിസിപ്പാലിറ്റിയിൽ വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ ഭക്ഷ്യവിഭവ വിൽപന ശാലകളിൽ ആരോഗ്യവകുപ്പ് പരിശോധനകൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.