അഭിമുഖത്തിനെത്തിയില്ല; മൂന്ന് അൽസദ്ദ് കളിക്കാർക്ക് പിഴ
text_fieldsദോഹ: മത്സരശേഷമുള്ള അഭിമുഖത്തിന് എത്താതിരുന്നതിനെ തുടർന്ന് ഖത്തർ സ്റ്റാർസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ അൽ സദ്ദ് ക്ലബിന്റെ മൂന്ന് പ്രമുഖ കളിക്കാർക്ക് ഖത്തർ ഫുട്ബാൾ അസോസിയേഷൻ പിഴ ചുമത്തി. അക്രം അഫീഫ്, ഹസൻ അൽ ഹൈദോസ്, സഅദ് അൽ ശീബ് എന്നിവർക്കാണ് 5000 ഖത്തർ റിയാൽ (ഏകദേശം 112000 ലക്ഷം രൂപ) വീതം പിഴ ചുമത്തിയത്.
അൽ മർഖിയക്കെതിരെ കഴിഞ്ഞ ദിവസം നടന്ന കളിയിൽ അൽ സദ്ദ് ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. മത്സരത്തിനു പിന്നാലെ, ഹാജരാകേണ്ടിയിരുന്ന ഇന്റർവ്യൂവിന് എത്താതിരുന്നതിനെ തുടർന്നാണ് പിഴ. അച്ചടക്ക ചട്ടങ്ങളുടെ 3/2, 1/158 വകുപ്പുകൾ മൂന്ന് കളിക്കാരും ലംഘിച്ചുവെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടിയുണ്ടായത്.
അൽ അറബിക്കെതിരായ മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായ ഖത്തർ സ്പോർട്സ് ക്ലബിന്റെ ബശർ റിസാൻ, സമർപ്പിച്ച അപ്പീൽ ക്യൂ.എഫ്.എയുടെ കമ്മിറ്റി തള്ളി. രണ്ടാം മഞ്ഞക്കാർഡ് നൽകിയതിൽ പിഴവൊന്നുമില്ലെന്ന് റഫറീയിങ് ഡിപ്പാർട്മെന്റ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് ബശറിന്റെ അപ്പീൽ നിരസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.