Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ളി പ​ഠി​പ്പി​ക്കാ​ൻ ...

ക​ളി പ​ഠി​പ്പി​ക്കാ​ൻ അ​യാ​ക്സ് ഖ​ത്ത​റി​ൽ

text_fields
bookmark_border
Football development projects
cancel
camera_alt

അ​ൽ​ബി​ദ എ​സ്.​സി​യും ഡ​ച്ച് ക്ല​ബാ​യ അ​യാ​ക്സി​ന്റെ

യൂ​ത്ത് അ​ക്കാ​ദ​മി​യും ത​മ്മി​ൽ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

ദോ​ഹ: ഫു​ട്ബാ​ൾ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ ഖ​ത്ത​റി​ലെ അ​ൽ ബി​ദ എ​സ്.​സി​യു​മാ​യി കൈ​കോ​ർ​ത്ത് യൂ​റോ​പ്പി​ലെ വ​മ്പ​ൻ ക്ല​ബാ​യ അ​യാ​ക്സ്. യൂ​ത്ത് ഫു​ട്ബാ​ൾ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദീ​ർ​ഘ​കാ​ല ക​രാ​റി​ലാ​ണ് ഇ​രു​വി​ഭാ​ഗ​വും ഒ​പ്പു​വെ​ച്ച​ത്. ലോ​ക​ക​പ്പ് വേ​ദി​യാ​യ സ്റ്റേ​ഡി​യം 974ൽ ​ന​ട​ന്ന ച​ട​ങ്ങി​ൽ അ​ൽ ബി​ദ എ​സ്.​സി വൈ​സ് പ്ര​സി​ഡ​ന്റ് ശൈ​ഖ് ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഫ​ഹ​ദ് ആ​ൽ​ഥാ​നി​യും അ​യാ​ക്സ് യൂ​ത്ത് അ​ക്കാ​ദ​മി പ്ര​തി​നി​ധി​ക​ളും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

വി​വി​ധ പ്രാ​യ​ങ്ങ​ളി​ലു​ള്ള കു​ഞ്ഞു​താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തു​ക​യും അ​വ​രി​ലെ ഫു​ട്ബാ​ൾ പ്ര​തി​ഭ​യെ തേ​ച്ചു​മി​നു​ക്കി പാ​ക​പ്പെ​ടു​ത്തു​ക​യു​മാ​ണ് അ​യാ​ക്സു​മാ​യു​ള്ള ധാ​ര​ണ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ശൈ​ഖ് ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ​ഥാ​നി പ​റ​ഞ്ഞു. അ​ൽ​ബി​ദ എ​സ്.​സി​യു​ടെ ​​ഗ്രാ​സ് റൂ​ട്ട് ഫു​ട്ബാ​ൾ വി​ക​സ​ന​മാ​ണ് പ്ര​ധാ​നം. ഖ​ത്ത​റി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​ക്ക് അ​ടി​ത്ത​റ​യി​ടാ​നും ഇ​തു​വ​ഴി അ​വ​സ​ര​മൊ​രു​ക്കും.

നെ​ത​ർ​ല​ൻ​ഡ്സി​ലെ മു​ൻ​നി​ര ഫു​ട്ബാ​ൾ ക്ല​ബാ​യ അ​യാ​ക്സി​നാ​യി നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ത്ത പാ​ര​മ്പ​ര്യ​വു​മാ​യാ​ണ് യൂ​ത്ത് അ​ക്കാ​ദ​മി ഖ​ത്ത​ർ ക്ല​ബി​നൊ​പ്പം ചേ​രു​ന്ന​ത്. ലോ​ക​ത്തെ ഒ​ട്ട​ന​വ​ധി ഇ​തി​ഹാ​സ താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തി​യ അ​ക്കാ​ദ​മി​യെ​ന്ന പെ​രു​മ​യു​മു​ണ്ട്. അ​യാ​ക്സ് അ​ക്കാ​ദ​മി​യു​ടെ അ​ന്താ​രാ​ഷ്ട്ര ശൃം​ഖ​ല ശ​ക്ത​മാ​ക്കു​ന്ന​തി​ൽ പു​തി​യ ഖ​ത്ത​റി​ലെ ക്ല​ബു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം നി​ർ​ണാ​യ​ക​മാ​വു​മെ​ന്ന് എ.​എ​ഫ്.​സി അ​യാ​ക്സ് ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ അ​ല​ക്സ് ക്രോ​സ് പ​റ​ഞ്ഞു. 2029 വ​രെ​യാ​ണ് നി​ല​വി​ലെ ക​രാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar newsFootball development projectsAyax
News Summary - football development projects
Next Story