ഫുട്ബാൾ ഷൂട്ടൗട്ടും വടംവലിയും
text_fieldsഒരുമ കൽപകഞ്ചേരി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് ഡോ. അൻവർ അമീൻ ചേലാട്ട് ട്രോഫി
സമ്മാനിക്കുന്നു
ദോഹ: ലോകകപ്പ് ഫുട്ബാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരുമ കൽപകഞ്ചേരി ഖത്തർ ചാപ്ടർ നേതൃത്വത്തിൽ ഫുട്ബാൾ ഷൂട്ടൗട്ടും വടംവലിയും സംഘടിപ്പിച്ചു. നിരവധി ടീമുകളോടൊപ്പം വിവിധ ലോകകപ്പ് ടീമുകളുടെ ഫാൻസ് അസോസിയേഷനും പങ്കെടുത്തു. അബൂഹമൂർ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന മത്സരത്തിലെ വിജയികൾക്കുള്ള കാഷ് അവാർഡും ട്രോഫി വിതരണവും അഖിലേന്ത്യാ അത്ലറ്റിക് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ഡോ. അൻവർ അമീൻ ചേലാട്ട് നിർവഹിച്ചു.
അബ്ദുല്ലാഹ് ഹുസ്സൈൻ, ഹബീബ് റഹ്മാൻ നെടുവഞ്ചേരി, ശംസുദ്ദീൻ ചെമ്പൻ, അബ്ദുൽ റഷീദ് തെയ്യമ്പാട്ടിൽ, കുഞ്ഞീതു അമ്പാഴപ്പുള്ളി, ഫൈസൽ ഭരണിക്കൽ, ഷംഷാദ് കുന്നത്ത്, ജൂഹൈം, സാലിഹ്, സലാഹുദ്ദീൻ ചെമ്പൻ, മുബാറക്, ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.