‘ഫോര്‍ ഹെര്‍’; വനിതകള്‍ക്കു പ്രത്യേക മെഡിക്കല്‍ പാക്കേജുമായി റിയാദ മെഡിക്കല്‍ സെന്റര്‍
text_fieldsദോഹ: ‘ഫോര്‍ ഹെര്‍’ വനിതകള്‍ക്കായി പ്രത്യേക മെഡിക്കല്‍ പാക്കേജുമായി റിയാദ മെഡിക്കല്‍ സെന്റര്‍. ഹോര്‍മോണ്‍, വൈറ്റമിന്‍, തൈറോയ്ഡ് പരിശോധനകള്‍ കൂടാതെ ജീവിതശൈലി രോഗനിര്‍ണയം, യൂറിന്‍ ടെസ്റ്റ്, തുടങ്ങി വിവിധങ്ങളായ ടെസ്റ്റുകള്‍, ഗൈനക്കോളജി കണ്സൽട്ടേഷന് അടക്കം സ്ത്രീകളുടെ രോഗനിര്‍ണയം നടത്തുന്ന മെഡിക്കല്‍ പാക്കേജ് 165 ഖത്തരി റിയാലിന് ഇപ്പോള്‍ ലഭ്യമാണ്. ‘ഫോര്‍ ഹെര്‍’ കാമ്പയിനിലെ ആദ്യത്തേതാണ് ‘വിമന്‍സ് വെല്‍നസ്’ മെഡിക്കല്‍ പാക്കേജെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജ്മെന്റ് അറിയിച്ചു.
സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ അറിയാനും രോഗനിര്‍ണയം നടത്തുന്നതിനും സഹായകമാവുന്ന നിരവധി സേവനങ്ങള്‍ ‘ഫോര്‍ ഹെര്‍’ കാമ്പയിനിന്റെ ഭാഗമായി രൂപകല്പന ചെയ്തിട്ടുണ്ടെന്നും മാനേജ്മെന്റ് കൂട്ടിച്ചേര്‍ത്തു.
ഗൈനക്കോളജിയില്‍ വിദഗ്ദരായ ഡോ. വിജയലക്ഷ്മി, ഡോ. ശ്രീലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയടക്കം എല്ലാ ദിവസവും ഗൈനക്കോളജി വിഭാഗം തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. 15ൽ അധികം ഡിപ്പാര്‍ട്മെന്റുകളും പരിചയ സമ്പന്നരായ ഡോക്ടര്‍മാരുമുള്ള റിയാദ മെഡിക്കല്‍ സെന്ററില്‍ റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഫിസിയോതെറപ്പി, ഒപ്റ്റിക്കല്‍സ് എന്നിവയുടെ സേവനങ്ങളും ലഭ്യമാണ്. എല്ലാ സ്പെഷാലിറ്റി ഡിപ്പാര്‍ട്മെന്റുകളുടെയും സേവനം രാത്രി 11 മണിവരേക്കുമായി വിപുലീകരിച്ചതായും റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജ്മെന്റ് അറിയിച്ചു.
സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ അറിയുന്നതിന് സമഗ്രവും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ‘ഫോര്‍ ഹെര്‍’ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു. ‘സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ ആരോഗ്യമാണ്. ഇത്തരം പാക്കേജുകളിലൂടെ അവരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നത് എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നു’-എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.