പഠനത്തിന് വഴികാട്ടിയായി എജുകഫേ
text_fieldsഎജുകഫേയിൽ പെങ്കടുക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും
ദോഹ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ ഗൾഫ് മാധ്യമം ‘എജുകഫേ’ക്ക് അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിൽ പ്രൗഢഗംഭീരമായ തുടക്കം.
വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ പുതിയ വാതായനങ്ങളിലേക്ക് വഴിതുറക്കുന്ന ദ്വിദിന മേളയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഇവല്യൂഷൻ സ്പെഷലിസ്റ്റ് മൗസ അബ്ദുറഹ്മാൻ അൽ മിസ്നദ് നിർവഹിച്ചു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് സ്വാഗതം പറഞ്ഞു. റെയ്സ് ആൻഡ് എയ്ഗൺ ഡയറക്ടർ എൻ.എം. രാജേഷ്, പൊഡാർ പേൾ സ്കൂൾ പ്രസിഡൻറ് സാം മാത്യൂ എന്നിവർ ആശംസ അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ വിദ്യഭ്യാസ മന്ത്രാലയം പ്രതിനിധികളായ സലി അൽ ഹമദ്, നാസർ അൽ ഷബ്ലി, നസീം ഹെൽത്ത്കെയർ ജനറൽ മാനേജർ ഡോ. മുനീർ അലി ഇബ്രാഹിം, ഗുഡ്വിൽ കാർഗോ ഡയറക്ടർ നൗഷാദ് അബു, അൽകൗൻ ഗ്രൂപ് ഡയറക്ടർ സാജിദ്, പൊഡാർ സ്കൂൾ പ്രിൻസിപ്പൽ മഞ്ജരി റെക്രിവാൾ, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, പൊഡാർ പേൾ സ്കൂൾ ഡയറക്ടർ മുഹമ്മദ് നിസാർ, ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, എജുകഫേ സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ. മുഹമ്മദ് ഇഖ്ബാൽ, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, ഐ.സി.ബി.എഫ് പ്രസിഡൻറ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡൻറ് ഇ.പി അബ്ദുൽ റഹ്മാൻ, ക്ലിക്കോൺ ഇലക്ട്രോണിക് ബി.ഡി.എം സലിം മുഹിയുദ്ദീൻ, ഗൾഫ് മാധ്യമം ഖത്തർ റീജനൽ മാനേജർ സാജിദ് ശംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
സത്യസന്ധമായ വാർത്തകളും വിശലകനങ്ങളുമായി സമൂഹത്തെ നയിക്കുക എന്നതിനൊപ്പം പുതുതലമുറയെയും യുവാക്കളെയും ലോകത്തെ നയിക്കാൻ പ്രാപ്തമാക്കുന്ന രൂപത്തിൽ വാർത്തെടുക്കുകയെന്നതും ‘ഗൾഫ് മാധ്യമ’ത്തിന്റെ സാമൂഹിക ഉത്തരവാദിത്തമാണെന്ന് സ്വാഗത പ്രഭാഷണത്തിൽ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.