ഉംറ കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങുന്നവർക്ക് മുൻകൂർ കോവിഡ് പരിശോധന നിർബന്ധമില്ല
text_fieldsദോഹ: ഉംറ തീർഥാടനം നിർവഹിച്ച് സൗദിയിൽനിന്ന് മടങ്ങിവരുന്നവർക്കായി ഖത്തർ നിർദേശങ്ങൾ പുറെപ്പടുവിച്ചു. ഖത്തർ സ്വദേശികളോ താമസക്കാരോ ആയവർ ഉംറ കഴിഞ്ഞ് തിരിച്ചെത്തുേമ്പാൾ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മടങ്ങിവരുന്നവരുടെ പക്കൽ മുൻകൂർ കോവിഡ് പി.സി.ആർ നെഗറ്റിവ് പരിശോധനഫലം ഇല്ലെങ്കിലും അവർക്ക് വിമാനത്താവളത്തിൽ ബോർഡിങ് പാസ് ലഭിക്കും. ഇവർ ദോഹ ഹമദ് വിമാനത്താവളത്തിൽ എത്തുന്ന മുറക്ക് പി.സി.ആർ പരിശോധനക്ക് വിധേയരാകണം. കരമാർഗം വരുന്നവരാണെങ്കിൽ അബൂസംറ ചെക്ക് പോസ്റ്റിലാണ് പരിശോധന നടത്തേണ്ടത്.
ഇതിനായി 300 റിയാൽ ഫീസ് നൽകണം. ശേഷം ഖത്തറിൽ ചട്ടപ്രകാരമുള്ള ക്വാറൻറീനിൽ കഴിയണം. ഖത്തറിെൻറ കോവിഡ് യാത്രാചട്ടങ്ങൾ പാലിച്ച് ജി.സി.സി രാജ്യങ്ങളിൽനിന്ന് ഖത്തറിലേക്ക് ഏത് സമയത്തും പ്രവേശിക്കാം. ജി.സി.സി പൗരൻമാർ, ജി.സി.സി രാജ്യങ്ങളിലെ താമസക്കാർ എന്നിവർക്ക് ഖത്തറിലേക്ക് വരുന്നതിന് 72 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതത് രാജ്യങ്ങളിലെ അംഗീകൃത ലബോറട്ടറികളിൽനിന്നുള്ള പരിശോധനഫലം ആയിരിക്കണം ഇത്. മൊൈബൽ ഫോണിൽ ഇഹ്തിറാസ് ആപ് ഉണ്ടാകണം. ഖത്തരി സിം കാർഡും മൊബൈലിൽ വേണം.
ജി.സി.സി രാജ്യങ്ങളിൽനിന്ന് വരുന്നവർ രണ്ടു ഡോസ് വാക്സിൻ എടുത്തവർ ആണെങ്കിൽ അവർക്ക് ഖത്തറിൽ ക്വാറൻറീൻ വേണ്ട. അവസാന ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 14 ദിവസത്തിന് ശേഷം ഖത്തറിലേക്ക് വരുന്നവർക്കാണിത്.
ഫൈസർ, മൊഡേണ, ആസ്ട്രസെനക, കോവിഷീൽഡ് (ആസ്ട്രസെനക), ജാൻസൻ/ജോൺസൺ ആൻഡ് േജാൺസൺ, സിനോഫാം എന്നീ വാക്സിനുകൾ സ്വീകരിച്ചവർക്ക് മാത്രമാണ് ക്വാറൻറീനിൽ ഇളവ് അനുവദിക്കുക. അതേസമയം, ഇന്ത്യ അടക്കമുള്ള ആറ് ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ജി.സി.സി രാജ്യങ്ങൾ വഴി വരുന്നവർക്ക് ഖത്തറിൽ ക്വാറൻറീൻ ഇളവ് ലഭ്യമാകില്ല. അവർ നിർബന്ധിത ഹോട്ടൽ ക്വാറൻറീനിൽ കഴിയേണ്ടിവരും.
ഇവരും വാക്സിൻ എടുക്കാത്തവരും ഖത്തറിൽ എത്തിയാലുടൻ ഏഴ് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറൻറീനിൽ പ്രവേശിക്കണം. ഡിസ്കവർ ഖത്തറിെൻറ ഓൺലൈൻ പോർട്ടൽ വഴി ബുക്ക് െചയ്തതായിരിക്കണം ഇത്. യാത്ര പുറെപ്പടുന്നതിനുമുമ്പ് തന്നെ നിബന്ധനകൾ പാലിച്ച് ക്വാറൻറീൻ ഹോട്ടൽ ബുക്ക് െചയ്തിരിക്കണം.
സൗദി അധികൃതർ നിർദേശിക്കുന്ന തരത്തിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഉംറ നിർവഹിക്കാൻ സൗദിയിൽ പ്രവേശിക്കാൻ കഴിയൂ. ഖത്തറിൽ നിന്ന് സൗദിയിലേക്ക് പോകുന്ന ഖത്തരി പൗരൻമാരും താമസക്കാരും സന്ദർശകരും പാലിക്കേണ്ട നിബന്ധനകൾ സൗദി കസ്റ്റംസിെൻറ https://www.customs.gov.sa/ar/declare എന്ന വെബ്സൈറ്റ് ലിങ്കിൽ ലഭ്യമാണ്.
ഖത്തറിൽ നിന്ന് ഉംറക്ക് പോകുേമ്പാൾ
ഖത്തറിൽനിന്ന് ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രലയം മാർഗനിർദേശങ്ങൾ പുറെപ്പടുവിച്ചിട്ടുണ്ട്. മന്ത്രാലയത്തിന് കീഴിലെ ഹജ്ജ്, ഉംറ വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം പുറത്തുവിട്ടിരിക്കുന്നത്.
ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരല്ലാത്തവർ:
അംഗീകൃത ഉംറ ഏജൻറിൽനിന്നും സൗദി ഉംറ കമ്പനിയിൽ നിന്നുമുള്ള അടിസ്ഥാന ഉംറ പാക്കേജ് ബുക്ക് ചെയ്യണം.
സൗദി കമ്പനി മുഖേന ഏജൻറ് ഉംറക്കുള്ള തീയതി ബുക്ക് ചെയ്യും. ഇതിനായി ഇഅ്തമർനാ ആപ് ഉപയോഗിക്കുക.
കമ്പനിയുടെ മേൽനോട്ടത്തിലായിരിക്കും തീർഥാടകർക്കുള്ള ഉംറ വിസ ലഭ്യമാക്കുക.
അംഗീകൃത ലബോറട്ടറികളിൽനിന്നും 72 മണിക്കൂറിനുള്ളിൽ എടുത്തിട്ടുള്ള കോവിഡ്-19 നെഗറ്റിവ് സർട്ടിഫിക്കറ്റ് യാത്രക്ക് മുമ്പായി സമർപ്പിക്കണം. ഹോട്ടലിൽ മൂന്നുദിവസത്തെ ക്വാറൻറീനിൽ പ്രവേശിക്കുക.
ഖത്തരി, ജി.സി.സി പൗരന്മാർ:
തവക്കൽനാ ആപ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുക.
ഹോട്ടലിൽ മൂന്നുദിവസത്തെ ക്വാറൻറീനിൽ കഴിയുക.
ഇഅ്തമർനാ ആപ് വഴി ഉംറ നിർവഹിക്കാനുള്ള അനുമതിക്കായി അപേക്ഷിക്കുക. ഈ ആപ് ഖത്തറിൽനിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.