കണ്ണൂരിലേക്ക് വിദേശ എയർലൈൻസുകൾക്ക് അനുമതി നൽകണം -കുവാഖ്
text_fieldsദോഹ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവിസ് നടത്താനുള്ള അനുമതി നൽകണമെന്ന് ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. കണ്ണൂരിലേക്ക് അധികയാത്ര നിരക്ക് ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ഐ.സി.സി മുംബൈ ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആനന്ദജൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സഞ്ജയ് രവീന്ദ്രൻ അനുശോചന പ്രമേയവും റിജിൻ പള്ളിയത്ത് പ്രമേയവും അവതരിപ്പിച്ചു.
2022-24 വർഷത്തേക്കുള്ള ഭരണസമിതി പ്രസിഡന്‍റായി മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറിയായ വിനോദ് വള്ളിക്കോൽ, ട്രഷററായി റിജിൻ പള്ളിയത്ത് എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റുമാർ: അമിത്ത് രാമകൃഷ്ണൻ, നിയാസ് ചിറ്റാലിക്കൽ, സെക്രട്ടറി -സഞ്ജയ് രവീന്ദ്രൻ, ജോ. ട്രഷറർ -ആനന്ദജൻ, കൾചറൽ സെക്രട്ടറി -രതീഷ് മാത്രാടൻ, ജോ. കൾചറൽ സെക്രട്ടറി -തേജസ് നാരായണൻ എന്നിവരാണ് മറ്റു ഭാരവാഹികൾ. വിനോദ് വള്ളിക്കോൽ സ്വാഗതവും അമിത്ത് രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.