Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിദേശകാര്യമന്ത്രി...

വിദേശകാര്യമന്ത്രി –യു.എൻ പ്രതിനിധി ചർച്ച

text_fields
bookmark_border

ദോഹ: വിദേശകാര്യമന്ത്രിയും ഉപപ്രധാനമ​ന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി മിഡിലീസ്​റ്റിൻെറ സമാധാന നടപടികളുടെ ചുമതലയുള്ള യു.എൻ. സ്​​െപഷൽ കോഓഡിനേറ്റർ ടോർ വെന്നസ്​ലാൻറുമായി ചർച്ച നടത്തി.

ഖത്തറിൽ ഔദ്യോഗിക സന്ദർശനത്തിന്​ എത്തിയതായിരുന്നു അ​ദ്ദേഹം. ഫലസ്​തീനിലെ നിലവിലെ സംഭവവികാസങ്ങളും പുതിയ കാര്യങ്ങളും ചർച്ചയായി. ഇസ്രായേലും ഫലസ്​തീനിലെ ചെറുത്തുനിൽപ്പുസംഘങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ ഖത്തർ സ്വാഗതം ചെയ്​ത കാര്യം വിദേശകാര്യമന്ത്രി എടുത്തുപറഞ്ഞു.

കരാറിൻെറ എല്ലാവശങ്ങളും ഇരുകൂട്ടരും പാലിക്കണം. അതിലൂടെ അധിനിവേശം വ്യാപിക്കുന്നതിൽ നിന്ന്​​ പിന്മാറണം. സമാധാനം പുനഃസ്​ഥാപിക്കാനായി ഐക്യരാഷ്​ട്രസഭ നടത്തിയ ഇടപെടലുകളെ അദ്ദേഹം അഭിനന്ദിച്ചു. കരാറിൽ എത്താൻ ഏറെ പ്രയത്​നങ്ങൾ ചെയ്​ത ഈജിപ്​തിനെയും ശൈഖ്​ അബ്​ ദുറഹ്​മാൻ ആൽഥാനി നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Foreign Minister
News Summary - Foreign Minister - UN Representative Discussion
Next Story