ഖത്തറിൻെറ പുരോഗതിയിൽ വിദേശനയം മുഖ്യ പങ്ക് വഹിക്കുന്നു –വിദേശകാര്യമന്ത്രി
text_fieldsദോഹ: ഖത്തറിെൻറ വിദേശനയം ഇസ്ലാമിക, അറബ് തത്ത്വങ്ങളിലൂന്നിയുള്ളതാണെന്നും അന്താരാഷ്ട്രതലത്തിൽ ഖത്തറിെൻറ പുരോഗതിയിൽ വിദേശനയവും നിലപാടുകളും അവിഭാജ്യ ഘടകമാണെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കുറിച്ചു.
ഖത്തറിെൻറ ചരിത്രത്തിലെ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ ശൂറാ കൗൺസിലിെൻറ ഉദ്ഘാടനം നിർവഹിച്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് അഭിനന്ദം അറിയിച്ചുകൊണ്ട് പങ്കുവെച്ച ട്വിറ്റർ സന്ദേശത്തിലായിരുന്നു വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിെൻറ അന്താരാഷ്ട്രതലത്തിലെ വളർച്ചയെ രൂപപ്പെടുത്തുന്നതിൽ വിദേശനയത്തിന് പങ്കുണ്ടെന്ന അമീറിെൻറ വാക്കുകൾ ആവർത്തിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കടുത്ത പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കുമിടയിൽ അന്താരാഷ്ട്ര തലത്തിൽ സ്ഥിരതയും ക്ഷേമവും കൊണ്ടുവരാനുള്ള ആഗോള ശ്രമങ്ങളിൽ ഖത്തറിെൻറ വിദേശനയത്തിെൻറ സംഭാവന ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷങ്ങളും അഭിപ്രായ ഭിന്നതകളും അവസാനിപ്പിക്കുന്നതിൽ ക്രിയാത്മകമായ സംഭാഷണങ്ങളും ചർച്ചകളും മുന്നോട്ടുവെക്കുന്നതിൽ ഖത്തറിെൻറ വിദേശനയം ഒരുപടി മുന്നിലാണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും സമാധാന ശ്രമങ്ങളിലും നിർണായക സാന്നിദ്ധ്യവും വിശ്വാസയോഗ്യമായ പങ്കാളിയുമാവാൻ വിദേശനയത്തിന് വലിയ പങ്കുണ്ട് -അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിൻെറ മാനുഷിക മൂല്യങ്ങളും തത്വങ്ങളും ഇസ്ലാമിക, അറബ് സ്വത്വവും വിദേശനയത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും സമാധാനത്തിലേക്കും പുരോഗതിയിലേക്കുമുള്ള ശ്രമങ്ങളിൽ ഇത് രാജ്യത്തിന് വലിയ പ്രചോദനമാകുകയും ചെയ്യുന്നുണ്ടെന്നും ശൈഖ് മുഹമ്മദ് ആൽഥആനി വ്യക്തമാക്കി.
വിദേശത്തെ ഖത്തറിെൻറ നിക്ഷേപവും സാമ്പത്തിക മേഖലയെ വൈവിധ്യവത്കരിക്കുന്നതിലുള്ള ശ്രമങ്ങളും വിദേശനയത്തിെൻറ പ്രധാന തത്ത്വങ്ങളിലുൾപ്പെടുന്നുവെന്നും രാജ്യത്തിെൻറ ഭാവി തലമുറകളെ കൂടി ലക്ഷ്യംവെച്ചുള്ളതാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.