സർക്കാർ സ്കൂളുകളിൽ വിദേശ വിദ്യാർഥി രജിസ്ട്രേഷൻ ഞായറാഴ്ച മുതൽ
text_fieldsദോഹ: സ്വകാര്യ മേഖലയിലെ പ്രവാസി ജീവനക്കാരുടെ മക്കളായ വിദ്യാർത്ഥികൾക്ക് സർക്കാർ സ്കൂളുകളിൽ അഡ്മിഷൻ നേടുന്നതിനുള്ള രജിസ്ട്രേഷൻ മെയ് 22ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2022–2023 അധ്യായന വർഷത്തേക്കുള്ള രജിസ്ട്രേഷൻ നടപടികൾ ജൂൺ അഞ്ചു വരെ തുടരും.
വിദ്യാർഥിയുടെ ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, അവസാന വർഷം പഠിച്ച സ്കൂളിലെ സർട്ടിഫിക്കറ്റ്, രക്ഷിതാക്കളുടെ പാസ്പോർട്ട് കോപ്പി, രക്ഷിതാവിന്‍റെ തൊഴിലുടമയുടെ വേതന സാക്ഷ്യപത്രം, അവസാന മൂന്ന് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻറ്, വീടിന്‍റെ വാടക കരാർ കോപ്പി എന്നിവയാണ് സ്കൂൾ രജിസ്ട്രേഷന് ആവശ്യമുള്ള രേഖകൾ.
പ്രത്യേക സാഹചര്യത്തിൽ ആവശ്യമായ രേഖകളും (ഡിപൻറൻസി സർട്ടിഫിക്കറ്റ്, വിവാഹ മോചന സർട്ടിഫിക്കറ്റ്, അന്ധ–ബധിര സർട്ടിഫിക്കറ്റ് തുടങ്ങിയവ) അധികൃതകർ ആവശ്യപ്പെടുമ്പോൾ സമർപ്പിക്കണം.
https://eduservices.edu.gov.qa/Service.aspx?service=RFE എന്ന ലിങ്ക് വഴിയാണ് രജിസ്ട്രേഷൻ സമർപ്പിക്കേണ്ടത്. വിദ്യാർത്ഥി, പിതാവ്, മാതാവ് എന്നിവരുടെ ഖത്തർ ഐ.ഡി കാർഡുകൾ നിയമസാധുതയുള്ളതാണെന്ന് രെജിസ്ട്രേഷൻ സമയത്ത് രക്ഷിതാവ് ഉറപ്പുവരുത്തിയിരിക്കണം. അതേസമയം, സിറിയ, യമൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഖത്തർ ഐ.ഡി നമ്പറുകളില്ലെങ്കിൽ പാസ്പോർട്ട് വിവരങ്ങൾ ഉപയോഗിച്ച് രെജിസ്റ്റർ ചെയ്യാനാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.