Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമുൻ ഖത്തർ പ്രവാസി...

മുൻ ഖത്തർ പ്രവാസി ബംഗളൂരുവിൽ നിര്യാതനായി

text_fields
bookmark_border
kunjumon 8978979
cancel

ദോഹ: മുൻ ഖത്തർ പ്രവാസിയും ദീർഘകാലം ഖത്തർ പെട്രോളിയം കോർപറേഷനിൽ (നിലവിൽ ഖത്തർ എനർജി) ഉദ്യോഗസ്​ഥനുമായിരുന്ന പത്തനംതിട്ട റാന്നി ഇടപ്പാവൂര്‍, പനംതോട്ടത്തില്‍ ജോണ്‍ മാത്യു (കുഞ്ഞുമോന്‍-84) ബംഗളൂരുവില്‍ നിര്യാതനായി.

ഖത്തർ പെട്രോളിയത്തിൽ ആദ്യ കാലത്ത്​ ജോലിയിൽ പ്രവേശിച്ച ഇ​ദ്ദേഹം 2001ൽ പ്ലാനിങ്​ ആൻറ്​ മെയിൻറനന്‍സ് വിഭാഗം മേധാവിയായാണ്​ വിരമിച്ചത്​. ഭാര്യ: തിരുവല്ല തുകലശ്ശേരി തോട്ടത്തില്‍ പരേതയായ ഏലിയാമ്മ ജോണ്‍ മാത്യു (ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷൻ മുൻ ജീവനക്കാരിയായിന്നു). മക്കള്‍: ഡോ. ലീന, ലിബി, ഡോ. ലിൻഡ്​സേ, ലെസ്​ലി. മരുമക്കള്‍: ഡോ. സാം തോമസ്‌, ഡോ. ആലിസ് കുര്യൻ, സിസില്‍ മാത്യു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്​സ്​ ഖത്തര്‍ ചാപ്റ്റര്‍ സ്ഥാപകാംഗവും മുന്‍ പ്രസിഡൻറുമായിരുന്ന ജോണ്‍ മാത്യു ഖത്തറിലെ ആദ്യകാല സാമൂഹിക സാംസ്​കാരിക പ്രവർത്തകനുമായിരുന്നു. ദോഹ ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ച് വൈസ് പ്രസിഡൻറ്​, മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

സംസ്കാരം ബുധനാഴ്​ച ബംഗളൂരു പ്രിംറോസ് മാര്‍ത്തോമ പള്ളിയിലെ ശുശ്രഷക്ക് ശേഷം റിച്ച്മോണ്ട് ടൗൺ ഇന്ത്യന്‍ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - Former Qatari expatriate passed away in Bengaluru
Next Story