ലുസൈലിൽ ഇന്ന് മുതൽ വേഗപ്പൂരം
text_fieldsദോഹ: ഖത്തറിെൻറ മണ്ണിലെ ആദ്യ അതിവേഗപ്പോരാട്ടത്തിന് ഇന്ന് ലുൈസൽ സർക്യൂട്ടിൽ ട്രാക്കുണരും. ആദ്യമായി ഫോർമുല വൺ കാറോട്ട പരമ്പരയിൽ ഇടം പിടിച്ച ഖത്തർ ഗ്രാൻഡ്പ്രീയിൽ വെള്ളിയാഴ്ച മുതൽ മൂന്നു നാൾ ആവേശപ്പോരാട്ടങ്ങൾ.
ഞായറാഴ്ചയാണ് റേസിെൻറ ഫൈനൽ. എന്നാൽ, അതിന് മുേമ്പ ഡ്രൈവർമാരുടെ പോൾ പൊസിഷൻ നിർണയിക്കുന്ന പ്രാക്ടിസ് റേസിനും പോൾ പൊസിഷൻ റേസിനും വെള്ളിയാഴ്ച തുടക്കമാവും. ഉദ്ഘാടന ദിനമായ വെള്ളിയാഴ്ച ഉച്ച 1.30ന് ആദ്യ പ്രാക്ടിസ് റേസിന് കൊടി ഉയരും. ഒരു മണിക്കൂറാണ് പരിശീലന ഓട്ടത്തിെൻറ സമയം. രണ്ടാം പരിശീലന ഓട്ടം വൈകുന്നേരം അഞ്ച് മണിക്കും ആരംഭിക്കും. ശനിയാഴ്ചയാണ് മൂന്നാം റൗണ്ട് പ്രാക്ടിസ് റേസ്.
ഉച്ച രണ്ട് മണിക്ക് ആരംഭിക്കുന്ന പരിശീലന റേസ് ഒരു മണിക്കൂർ ദൈർഘ്യമുണ്ടാവും. ഞായറാഴ്ച നടക്കുന്ന ഫൈനൽ റേസിെൻറ യോഗ്യതാ മത്സരത്തിന് ശനിയാഴ്ച വൈകുന്നേരമാണ് ലുസൈൽ സർക്യൂട്ടിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഈ റേസിൽ ഫിനിഷ് ചെയ്യുന്നവരുടെ സ്ഥാനം പരിഗണിച്ചാവും ഞായറാഴ്ച മത്സരത്തിനിറങ്ങുന്നവരുടെ പോൾ നിശ്ചയിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് ഫൈനൽ റേസ്. 57 ലാപ്പ് നീണ്ടു നിൽക്കുന്ന ഫൈനൽ റേസിനൊടുവിലാവും വിജയം. ലോകത്തെ സൂപ്പർ ഡ്രൈവർമാരായ ലൂയിസ് ഹാമിൽട്ടൻ മുതൽ മാക്സ് വെർസ്റ്റാപ്പൻ, വാൾട്ടേരി ബോട്ടാസ്, സെർജിയോ പെരസ് തുടങ്ങി കാർ റേസിങ് ലോകത്തെ അതിവേഗക്കാരെല്ലാം ലുസൈലിലെ ട്രാക്കിൽ കളത്തിലിറങ്ങും.
കിരീട നിർണയത്തിൽ നിർണായകം
സീസണിൽ 19 ഗ്രാൻഡ്പ്രീ പൂർത്തിയാക്കിയാണ് ഫോർമുല വൺ പോരാട്ടം ഖത്തറിലെത്തുന്നത്. നിലവിലെ കിരീട നിർണയത്തിൽ ശേഷിക്കുന്ന മൂന്ന് ജി.സി.സി ഗ്രാൻഡ്പ്രീകൾ നിർണായകമാണ്. ഖത്തറിനു പുറമെ, സൗദി, അബൂദബി ഗ്രാൻഡ്പ്രീകളാണ് വരും ആഴ്ചകളിൽ അരങ്ങേറുന്നത്.
ഏഴു തവണ ഫോർമുല വൺ കിരീടമണിഞ്ഞ് മൈകൽ ഷൂമാക്കറിനൊപ്പം റെക്കോഡ് പങ്കിടുന്ന ലൂയിസ് ഹാമിൽട്ടണിന് ഷൂമിയെ മറികടക്കാനുള്ള അവസരം കൂടിയാണ് ഈ സീസൺ.
എന്നാൽ, നിലവിലെ കിരീടപ്പോരാട്ടത്തിൽ റെഡ്ബുളിെൻറ മാക്സ് െവർസ്റ്റാപ്പനാണ് (332.5 പോയൻറ്) മുന്നിൽ. തൊട്ടുപിന്നിലുള്ള ഹാമിൽട്ടന് (318.5) 14 പോയൻറ് അകലെയാണുള്ളത്. ബ്രസീലിലെ സാവോപോളോ ഗ്രാൻഡ് പ്രീ വിജയിച്ച് ലീഡ് കുറച്ച ഹാമിൽട്ടന് ഖത്തറിലും വെന്നിക്കൊടി പറത്തിയാൽ കിരീടവിജയം എളുപ്പമായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.