കൾചറൽ ഫോറം പാലക്കാടിന് പുതിയ ഭാരവാഹികളായി
text_fieldsദോഹ: 2022-23 കാലയളവിലേക്കുള്ള കൾചറൽ ഫോറം പാലക്കാട് ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തു. റാഫിദ് പുതുക്കോടാണ് പ്രസിഡന്റ്. ജനറൽ സെക്രട്ടറിയായി അബൂസ് പട്ടാമ്പിയെയും ട്രഷററായി ഷിബിലി ആലത്തൂരിനെയും തെരഞ്ഞെടുത്തു. കൾചറൽ ഫോറം ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ കൾചറൽ ഫോറം സംസ്ഥാന സമിതി അംഗം ഷാഹിദ് ഓമശ്ശേരി ഉദ്ഘാടനം ചെയ്തു.വിദ്വേഷവും അസഹിഷ്ണുതയും സമൂഹത്തിൽ കൂടിക്കൊണ്ടിരിക്കുമ്പോൾ പ്രവാസി സംഘടനകൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും അതോടൊപ്പം പ്രവാസി സൗഹൃദ, സഹായ പ്രവർത്തനങ്ങൾ കൾചറൽ ഫോറം തുടർന്നുപോരുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. യൂസുഫ് പുലാപ്പറ്റ, മുഹ്സിൻ ആലത്തൂർ, മുഫീദ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
സെക്രട്ടറിമാരായി നസീമ ടീച്ചർ, ശരീഫ് പാഷ (കമ്യൂണിറ്റി സർവിസ്), ഉസ്മാൻ പുലാപ്പറ്റ (ഹെൽത്ത് ആൻഡ് സ്പോർട്സ്), അബ്ദുൽ അഹദ് (അഡ്മിൻ ആൻഡ് ഡോക്യുമെന്റേഷൻ) എന്നിവരെയും തെരഞ്ഞെടുത്തു. വകുപ്പ് കൺവീനർമാർ: മുഫീദ അഹദ് (സ്ത്രീ ശാക്തീകരണം, എച്ച്.ആർ.ഡി), മുഹ്സിൻ ആലത്തൂർ(അക്കാദമിക് ആൻഡ് കറന്റ് അഫയേഴ്സ്), സുഹൈൽ ചാലിശ്ശേരി (പി.ആർ ആൻഡ് മീഡിയ), അമീർ അബ്ബാസ്(കലാ സാംസ്കാരികം). ഉമർ ആലത്തൂർ, യാസർ അറഫാത്ത്, ദുൽഫുക്കാർ, ജമാൽ പട്ടാമ്പി, മുനീർ ആലത്തൂർ, നൗഷാദ് ആലത്തൂർ, രാധാകൃഷ്ണൻ, ഷമീം മേപ്പറമ്പ്, റഫീഖ്, ഷാജുദ്ദീൻ, പ്രഭാകരൻ, അഹ്മദ് ശരീഫ്, അക്ബർ, കബീർ, നിഷാദ്, തുടങ്ങിയവരാണ് ജില്ല കമ്മിറ്റി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.