ശാസ്ത്ര ഗവേഷണത്തിന് ഫൗണ്ടേഷൻ; മന്ത്രിസഭ അംഗീകാരം
text_fieldsദോഹ: ശാസ്ത്ര ഗവേഷണങ്ങളും ഈ മേഖലയിലെ കണ്ടെത്തലുകൾക്കും പ്രോത്സാഹനം നൽകുന്നതിനായി ഖത്തർ ഫൗണ്ടേഷൻ രൂപവത്കരിക്കാനുള്ള അമിരി നിർദേശത്തിന് അംഗീകാരം നൽകി മന്ത്രിസഭ യോഗം.
ശാസ്ത്ര ഗവേഷണങ്ങൾക്ക് പിന്തുണ നൽകുക, സാമ്പത്തിക സഹായം ഉറപ്പാക്കുക, അവയുടെ നിലവാരം ഉയർത്തുക, അനുവദിച്ച വിഭവങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും വികസിപ്പിക്കാനും സഹായിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുക.
വൈവിധ്യവും വിഭവശേഷിയുമുള്ള വിജ്ഞാനാധിഷ്ഠിത ദേശീയ സമ്പദ്വ്യവസ്ഥയുടെ അടിത്തറ സ്ഥാപിക്കുകയാണ് ഇതുവഴി ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
സർഗാത്മകത, നവീകരണം, ശാസ്ത്ര ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സംസ്കാരം സൃഷ്ടിക്കുക. ഗവേഷണവും സാങ്കേതികവിദ്യയും പുരോഗതിയുടെയും ഭാവിയുടെയും അടിസ്ഥാന ഘടകമാണെന്ന അവബോധം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുക. ഇതുസംബന്ധിച്ച വിശദാംശങ്ങൾ കാബിനറ്റ് മന്ത്രി ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി വിശദീകരിച്ചു. മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.