പരിക്കേറ്റ ഫലസ്തീനികളുടെ നാലാമത്തെ സംഘവും ദോഹയിൽ
text_fieldsദോഹ: ഫലസ്തീനികൾക്കുള്ള ഖത്തറിന്റെ പിന്തുണയുടെ ഭാഗമായി പരിക്കേറ്റവരുമായി നാലാമത്തെ വിമാനവും ദോഹയിലെത്തി.
ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റ 1500ഓളം ഫലസ്തീനികൾക്ക് ചികിത്സ നൽകുമെന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ ഗസ്സയിൽനിന്നും അൽ അരിഷ് വഴി ദോഹയിലെത്തിച്ചത്. നേരത്തെ മൂന്നു ബാച്ചുകളിലായി നിരവധി പേരെ ഇതിനകം ഖത്തറിലെത്തിച്ചിട്ടുണ്ട്.
ഗസ്സയിലേക്ക് മാനുഷിക, ആരോഗ്യ സഹായങ്ങൾ എത്തിക്കുന്നതിന്റെ തുടർച്ചയായാണ് ഖത്തർ പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുത്തത്. ശനിയാഴ്ച രണ്ടു വിമാനങ്ങളിലായി 33 ടൺ മാനുഷിക സഹായങ്ങളും ഖത്തർ അൽ അരിഷിലെത്തിച്ചിരുന്നു. ഇതോടെ 49 വിമാനങ്ങളിലായി 1534 ടൺ വസ്തുക്കളാണ് ഖത്തർ ഗസ്സയിലേക്ക് കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.