അധ്യാപകർക്ക് സൗജന്യ വിമാനടിക്കറ്റ്: മികച്ച പ്രതികരണം
text_fieldsദോഹ: കോവിഡ്–19 മഹാമാരിയുയർത്തിയ പ്രതിസന്ധികൾക്കിടെ ലോകമെമ്പാടുമുള്ള യുവജനങ്ങളെ ബോധവൽകരിക്കുന്നതിൽ സുപ്രധാന പ്രവർത്തനങ്ങൾ നടത്തുന്ന അധ്യാപകർക്കുള്ള അംഗീകാരമായി ഖത്തർ എയർവേയ്സ് പ്രഖ്യാപിച്ച സൗജന്യ റിട്ടേൺ ടിക്കറ്റ് പദ്ധതിക്ക് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച പ്രതികരണം.
ഖത്തറിെൻറ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സ് അധ്യാപകർക്കുള്ള സമ്മാനമായി 21000 റിട്ടേൺ സൗജന്യ ടിക്കറ്റുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നേരത്തെ പ്രഖ്യാപിച്ച 21000 ടിക്കറ്റുകളും അധ്യാപകർക്ക് നൽകിയതായി ഖത്തർ എയർവേയ്സ് അറിയിച്ചു. ടിക്കറ്റുകൾ കരസ്ഥമാക്കിയ മുഴുവൻ അധ്യാപകർക്കും അഭിനന്ദങ്ങൾ നേരുന്നതായും കമ്പനി അറിയിച്ചു.
ലോക അധ്യാപക ദിനമായ ഒക്ടോബർ 5ന് ആരംഭിച്ച ടിക്കറ്റ് നൽകൽ ഒക്ടോബർ 7 വരെ നീണ്ടുനിന്നു. 75 രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരാണ് ടിക്കറ്റുകൾക്ക് അർഹരായത്. ടിക്കറ്റ് പ്രഖ്യാപിച്ചതിെൻറ രണ്ടാം ദിനത്തിൽ 14000 ടിക്കറ്റുകൾ നൽകിയതായി കമ്പനി ട്വീറ്റ് ചെയ്തിരുന്നു. ഖത്തർ എയർവേയ്സ് സർവീസ് നടത്തുന്ന ഏതെങ്കിലുമൊരിടത്തേക്കും തിരിച്ചുമുള്ള ഇക്കണോമി ക്ലാസ് റിട്ടേൺ ടിക്കറ്റാണ് ലഭിക്കുക.
ഇതോടൊപ്പം ഭാവിയിൽ ഒരു റിട്ടേൺ ടിക്കറ്റിന് 50 ശതമാനം ഓഫർ നൽകുന്ന വൗച്ചറും ലഭിക്കും. ഈ വൗച്ചർ സ്വന്തമായോ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ ഉപയോഗിക്കാം. രണ്ട് ടിക്കറ്റുകൾക്കും അടുത്ത വർഷം സെപ്തംബർ വരെയുള്ള യാത്രകൾക്കായി ബുക്ക് ചെയ്യാം. നേരത്തെ ഒരു ലക്ഷം ആരോഗ്യ പ്രവർത്തകർക്കും സൗജന്യ റിട്ടേൺ ടിക്കറ്റുകൾ നൽകി ഖത്തർ എയർവേയ്സ് ലോകശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.