ഹെൽത്ത് സെന്ററുകളിൽ സൗജന്യ പി.സി.ആർ പരിശോധന
text_fieldsദോഹ: ഖത്തറില്‍ കോവിഡ് രോഗികൾ വര്‍ധിച്ചതിനു പിന്നാലെ പരിശോധനക്കുള്ള വഴികൾ കൂടുതൽ സജീവമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്തെ 28 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പി.സി.ആർ പരിശോധന സൗജ്യനമായി ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ഹെൽത്ത് സെന്ററുകളിൽ നേരിട്ട് എത്തി പരിശോധിക്കണം. എന്നാൽ, സാമൂഹിക അകലവും കോവിഡ് മുൻകരുതലുകളും പാലിക്കണം. പരിശോധനയ്ക്ക് ശേഷം ഫലം ലഭിക്കുന്നതു വരെ ആളുകള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കണമെന്നും മന്ത്രാലയം അറിയിച്ചു.
യാത്രാ ആവശ്യങ്ങള്‍ക്കായുള്ള പി.സി.ആര് ടെസ്റ്റുകള്‍ക്ക് ഒരു ടെസ്റ്റിന് 160 റിയാല്‍ ഈടാക്കും. ഇതിനുപുറമെ 14 ഹെൽത്ത് സെന്ററുകളിൽ ഡ്രൈവ് ത്രൂ പരിശോധന സൗകര്യവും ഏർപ്പെടുത്തി. ദിവസവും വൈകീട്ട് നാലു മുതല്‍ രാത്രി 10 വരെയാണ് ഡ്രൈവ്-ത്രൂ പി.സി.ആര് പരിശോധന. ഇവിടെ വാഹനങ്ങളിൽ എത്തുന്നവർക്ക് പുറത്തിറങ്ങാതെ തന്നെ സാമ്പ്ൾ നൽകി വീട്ടിലേക്ക് പോകാം. ഇവർ, ഫലം വരുന്നതുവരെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും നിർദേശിച്ചു.
ഡ്രൈവ് ത്രൂ സെന്ററുകൾ
അൽ വക്റ, അൽ തുമാമ, എയർപോർട്ട്, വെസ്റ്റ്ബേ, അബു ബാകിർ, മിസൈമീർ, അൽ വാബ്, അൽ റയ്യാൻ, അൽ വജ്ബ, ഉം സലാല, ഗറാഫ അൽ റയ്യാൻ, ഖത്തർ സർവകലാശാല, ലിബൈബ്, അൽ ഖോർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.