ഒന്നര മില്യൻ തൊഴിലാളികൾക്ക് സൗജന്യ ഇൻറർനെറ്റ് സൗകര്യം ഏർപ്പെടുത്തുന്നു
text_fieldsദോഹ: തൊഴിലാളികൾക്ക് വേണ്ടി നിർമിച്ച താമസ സ്ഥലങ്ങളിൽ വിപുലമായ തോതിൽ ഇൻററർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഗതാഗത–വാർത്താ വിനിമയ വകുപ്പ് അറിയിച്ചു. ഒന്നര മില്യൻ തൊഴിലാളികൾക്കെങ്കിലും ഈ സംവിധാനം മുഖേനെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രാലയം ഡിജിറ്റലൈസേഷൻ വകുപ്പ് ഡയറക്ടർ അമീന അൽമുല്ല അറിയിച്ചു. തൊഴിലാളികൾക്ക് വേണ്ടി നിർമിച്ച കേന്ദ്രങ്ങളിൽ 1500 ഡിജിറ്റൽ ഹാളുകൾ നിർമിക്കുമെന്ന് അവർ വ്യക്തമാക്കി.
മന്ത്രാലയത്തിെൻറ ‘മികച്ച ആശയവിനിമയം’ പദ്ധതി നിരവധി സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇൻറ്റർനെറ്റ് സംവിധാനം തൊളിലാളികൾക്ക് വിപുലമായ തോതിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് സജ്ജമാക്കുന്നത്. 2018 ഓടെ പതിനയ്യായിരം കമ്പ്യൂട്ടറുകൾ ഇങ്ങനെ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്നദ്ധ സംഘടനകളുടെയും രാജ്യത്തെ സ്വകാര്യ കമ്പനികളുടെയും സഹായത്തോടെയാകും ഈ പദ്ധതി നടപ്പിലാക്കുകയെന്ന് അമീന അൽമുല്ല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.