'ഗൾഫ്മാധ്യമം' ഫ്രീഡം ക്വിസ് വിജയികൾ
text_fieldsദോഹ: 'ഗൾഫ് മാധ്യമ'വും അഹ്ലിയ കുടിവെള്ള കമ്പനിയും സിറ്റി എക്സ്ചേഞ്ചും ചേർന്നൊരുക്കുന്ന ഫ്രീഡം ക്വിസിൻെറ രണ്ടു മുതൽ നാലു വരെ നമ്പർ മത്സരത്തിൻെറ വിജയികളെയും പ്രഖ്യാപിച്ചു.ക്വിസ് നമ്പർ 2. ശരിയുത്തരം: 1919. വിജയികൾ: ബീന പ്രദീപ്, ഫൈസാൻ അഹമ്മദ്. ക്വിസ് 3. ശരിയുത്തരം: ക്ലമൻറ് ആറ്റ്ലി. വിജയികൾ: അഫ്രീൻ അൽതാഫ്, നവാസ് ഹംസ. ക്വിസ് 4. ശരിയുത്തരം: അലഹാബാദ്. വിജയികൾ: റിയാന ഹസൻ, മിനൗഫ് സി.പി. മറ്റു വിവരങ്ങൾ 'ഗൾഫ് മാധ്യമം' ഓഫിസിൽ നിന്ന് അറിയിക്കും.
സ്വാതന്ത്ര്യദിനവുമായി ബന്ധെപ്പട്ട് 'ഗൾഫ് മാധ്യമം' വായനക്കാർക്കായി നടത്തുന്ന മത്സരം ആഗസ്റ്റ് 18 വരെയാണ്. ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. സ്വാതന്ത്ര്യസമരവുമായി ബന്ധെപ്പട്ട ചോദ്യങ്ങളാണുള്ളത്. ഖത്തറിലുള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ അർഹതയുള്ളൂ. പത്രത്തിൻെറ രണ്ടാം പേജിലും www.madhyamam.com വെബ്സൈറ്റിലുമാണ് ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുക. ശരിയുത്തരം വെബ്സൈറ്റ് സന്ദർശിച്ചോ േചാദ്യത്തോടൊപ്പം നൽകുന്ന QR കോഡ് സ്കാൻചെയ്തോ ആണ് നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.