ഒരുമയുടെ സന്ദേശവുമായി സൗഹൃദ ഇഫ്താറുകൾ
text_fieldsസി.ഐ.സി നേതൃത്വത്തിൽ സംഘടിപ്പിച്ച സൗഹൃദ ഇഫ്താറിൽ പങ്കെടുക്കുന്നവർ
ദോഹ: അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചുവരുന്ന സാമൂഹിക സാഹചര്യത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തറിലെ വിവിധ കേന്ദ്രങ്ങളിലായി ഒരുക്കിയ സൗഹൃദ ഇഫ്താർ സംഗമങ്ങൾ പങ്കാളിത്തംകൊണ്ടും സംഘാടനംകൊണ്ടും ശ്രദ്ധേയമായി. സി.ഐ.സി ദോഹ സോൺ നടത്തിയ സംഗമത്തിൽ മുഹമ്മദ് സക്കരിയ മുഖ്യപ്രഭാഷണം നടത്തി.
അബൂ അഹ്മദ് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ചന്ദ്രശേഖരൻ ഗാനമാലപിച്ചു. സാജൻ നോമ്പനുഭവങ്ങൾ പങ്കുവെച്ചു. ജോജോ ജോസ് ആശംസകൾ നേർന്നു. ദോഹ സോൺ പ്രസിഡന്റ് ബഷീർ അഹമ്മദ് അധ്യക്ഷതവഹിച്ചു. സൗദ ഖുർആൻ പാരായണം നടത്തി. സുനില അബ്ദുൽ ജബ്ബാർ നന്ദി പറഞ്ഞു.
റയ്യാൻ സോൺ സംഗമത്തിൽ സി.ഐ.സി മദീന ഖലീഫ സോണൽ പ്രസിഡന്റ് അബ്ദുൽ ഹമീദ് റമദാൻ സന്ദേശം നൽകി. സോണൽ വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം അധ്യക്ഷതവഹിച്ചു. തത്സമയ പ്രശ്നോത്തരിയിൽ ഹരിദാസ്, ദേവൻ, റിനോയ്, വീണ, വിനീത്, സാലു, വിനോദ്, സുജീഷ്, സുരേഷ് എന്നിവർ വിജയികളായി.
പ്രശ്നോത്തരി അബ്ദുൽ ജലീൽ എം.എം. നിയന്ത്രിച്ചു. അക്ഷയ ടീച്ചർ നോമ്പോർമകൾ പങ്കുവെച്ച് സംസാരിച്ചു. സോണൽ ഭാരവാഹികളായ സുബുൽ അബ്ദുൽ അസീസ്, അസ്ഹർ അലി, ബാസിത്, അബ്ദുൽ സലാം, മുഹമ്മദ് റഫീഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.