വിന്‍റർ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ അമീറും
text_fieldsദോഹ: ചൈനയിലെ ബെയ്ജിങ്ങിൽ വെള്ളിയാഴ്ച തുടക്കം കുറിച്ച 24ാമത് ശൈത്യകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാന അതിഥികളിൽ ഒരാളായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പങ്കെടുത്തു.
വെള്ളിയാഴ്ച രാവിലെ ബെയ്ജിങ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ അമീറിന് വൻവരവേൽപ് ലഭിച്ചു.
അമീറിനെയും സംഘത്തെയും ചൈനീസ് ഉപവിദേശകാര്യ മന്ത്രി ഡെങ് ലി, ചൈനയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ദുഹൈമി, ഖത്തർ എംബസി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. സൗദി അറേബ്യ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫതാഹ് അൽ സിസി, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ, അർജന്‍റീന പ്രസിഡൻറ് ആൽബർട്ടോ ഫെർണാണ്ടസ് തുടങ്ങിയ രാഷ്ട്ര നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഒളിമ്പിക്സ് ഉദ്ഘാടനത്തിനു മുന്നോടിയായി വിവിധ രാഷ്ട്രനേതാക്കൾ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ, കാനഡ തുടങ്ങിയ ഏതാനും രാജ്യങ്ങൾ ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും പങ്കെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.