ക്രോ, ക്രോം... തവളകളുടെ കുളം
text_fieldsദോഹ: നാടിെൻറ തണലും കുളിർമയുമൊക്കെ നഷ്ടപ്പെടുന്നവരാണ് പ്രവാസികളെന്നാണ് പ ൊതുവർത്തമാനം. ഖത്തറിലെന്തായാലും അത്രവരില്ല, ഇല്ലെങ്കിൽ അൽഖോറിലെ ഫാമിലി പാർക ്കിലൊന്ന് പോകൂ. ഒറ്റ ഒാട്ടപ്പാച്ചിലിന് പോയിവരുന്ന രീതിയിലല്ല, തിരക്കുകളൊക്കെ മ ാറ്റിവെച്ച് വൈകുന്നേരം അൽപം നേരത്തേ തന്നെയെത്തി കാഴ്ചകളൊക്കെ കാണണം. മൃഗശാലയി ലെ മൃഗങ്ങെള മൊൈബലിൽ പകർത്തണം. പക്ഷികേന്ദ്രത്തിലെ നാനാതരം പക്ഷികളെ കാണണം. വിശാലമായ പച്ചപ്പിൽ ഏറെ നേരം ഇരിക്കണം. പിന്നെ എഴുന്നേറ്റ് കുട്ടികൾക്കുള്ള ഗെയിം സോണിൽ കളികളിൽ ഏർപ്പെടാം. അതും കഴിഞ്ഞാണ് സംഗതി വരുന്നത്. ഫാമിലി പാർക്ക് മിക്കവാറും എല്ലാവരും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇൗ ക്രോ, ക്രോം...തവളകളുടെ വലിയ കുളം അങ്ങിനെ ആരും അത്ര കണ്ട് ശ്രദ്ധിക്കാറില്ല. കുളത്തിനരികെ പകൽ സമയത്താണ് എത്തുന്നതെങ്കിൽ അത് സാധാരണ കുളം മാത്രം. പക്ഷേ, വൈകുന്നേരം വെയിലൊക്കെ പോയി ഏഴ് മണിയോടെ കുളത്തിനരികെ എത്തണം.
അൽപം അകലെ നിന്നുതന്നെ കേട്ട് പരിചയിച്ച ഒരു ശബ്ദം കേൾക്കാം. എവിടെയോ കേട്ടപോലെയുണ്ടാകും. അൽപം കൂടി അടുത്തേക്ക് വന്നാലോ... ശബ്ദം കൂടിക്കൂടി വരും. അതുതന്നെ നമ്മുടെ നാട്ടിലെ അതേ ശബ്ദം. ക്രോ, ക്രോം...ഇടവിട്ട് കേൾക്കുന്ന ശബ്ദം പിന്നെ തുടർച്ചയായി കേൾക്കാം. നാട്ടിലെ പാടത്തും കുളത്തിലും കേൾക്കുന്ന അേത തവളകളുടെ ശബ്ദം. പാർക്കിലെ കുട്ടികളുടെ ഗെയിം സോണിനടുത്താണ് ഇൗ കുളമുള്ളത്. അധികം വെള്ളമില്ല.
നൂറുകണക്കിന് തവളകളുടെ ആവാസകേന്ദ്രം കൂടിയാണ് കുളം. കുളത്തിനരികെ നിന്നാൽ സ്പീക്കറിലാണോ ഇൗ ശബ്ദമെന്ന് ആദ്യം തോന്നും. പിന്നെ മനസിലാകും, നൂറുകണക്കിന് തവളകളുടെ യഥാർത്ഥ കരച്ചിലും ചിരിയുമാണ് അതെന്ന്. കുളത്തിലെ തവളകൾ അവിടെ തന്നെ കഴിയുകയൊന്നുമില്ല. ചില സാഹസികർ കുളം ചാടി കരയിലെത്തും. അവിടെ പാർക്കിലെ പച്ചപ്പിൽ ഇരിക്കുന്നവർക്ക് ഇടയിലൂടെ അവ ചുറ്റിക്കറങ്ങും. അങ്ങിനെ തവളച്ചാട്ടം കാണാനുള്ള അവസരവും ഉണ്ട്. ചില കുട്ടികൾ തവളകൾക്ക് പിന്നാലെ ഒാടുന്ന കാഴ്ചയും രസകരമാണ്.
ഇവിടേക്ക് പോകാൻ സഞ്ചാരികൾ ദോഹയിൽ നിന്ന് ശമാൽ എക്സ്പ്രസ് ഹൈവേയിലൂടെ പോകുേമ്പാൾ എക്സിറ്റ് നമ്പർ 35 എടുക്കണം. നേരേ പോയാൽ ഇടതുഭാഗത്തായാണ് ഫാമിലി പാർക്കുള്ളത്. ദോഹയിൽ നിന്ന് ഏകദേശം 48 കിലോമീറ്റർ ആണ് ദൂരം. അഞ്ചുരൂപയാണ് പ്രവേശന ഫീസ്. ഒമ്പതുവയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട. പാർക്കിന് അകത്ത് കയറുന്നത് മുമ്പ് തന്നെ അൽഖോർ പട്ടണം ഉണ്ട്. അവിടെ നിന്ന്ആവശ്യത്തിന് ചായയോ ഭക്ഷണമോ ഒക്കെ കഴിച്ച് കൈയിൽസാധനങ്ങളും വാങ്ങി കരുതിയിട്ട് പാർക്കിലേക്ക് കയറുന്നത് നന്നാകും.
പാർക്കിനകത്ത് ഭക്ഷണസാധനങ്ങൾക്ക് അൽപം വില കൂടുമല്ലോ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.