Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറൊ​ണാ​ൾ​ഡീ​ന്യോ...

റൊ​ണാ​ൾ​ഡീ​ന്യോ മു​ത​ൽ പൗ​ലേ​റ്റ വ​രെ; ദോ​ഹ ക​റ​ങ്ങി ലെ​ജ​ൻ​ഡ്സ്

text_fields
bookmark_border
പി.​എ​സ്.​ജി ലെ​ജ​ൻ​ഡ്സ് ടൂ​റി​ന്റെ ഭാ​ഗ​മാ​യി ദോ​ഹ​യി​ലെ​ത്തി​യ മു​ൻ​താ​ര​ങ്ങ​ൾ
cancel
camera_alt

പി.​എ​സ്.​ജി ലെ​ജ​ൻ​ഡ്സ് ടൂ​റി​ന്റെ ഭാ​ഗ​മാ​യി ദോ​ഹ​യി​ലെ​ത്തി​യ മു​ൻ​താ​ര​ങ്ങ​ൾ

ദോ​ഹ: കാ​ൽ​പ​ന്തു​ക​ളി​യെ സു​ന്ദ​ര​മാ​യ സ്പ​ർ​ശ​ന​ങ്ങ​ൾ​കൊ​ണ്ട് മ​നോ​ഹ​ര​മാ​ക്കി​യ ബൂ​ട്ടു​ക​ളു​ടെ ഉ​ട​മ​ക​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി ദോ​ഹ​യി​ലെ താ​ര​ങ്ങ​ൾ. ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ലും ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ലെ അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​മേ​ള​യി​ലും ഖ​ത്ത​ർ ഓ​പ​ൺ ടെ​ന്നി​സ് വേ​ദി​യി​ലും വി​വി​ധ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലു​​മാ​യെ​ല്ലാം അ​വ​രെ ക​ണ്ട​വ​രു​ണ്ടാ​യി​രു​ന്നു.മൂ​ന്നു​ദി​വ​സ​ത്തെ ടൂ​റി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ​ത്തി​യ മു​ൻ പി.​എ​സ്.​ജി ലെ​ജ​ൻ​ഡ്സ് സം​ഘം. ​

പ​ല​കാ​ല​ങ്ങ​ളി​ലാ​യി പി.​എ​സ്.​ജി​ക്കു​വേ​ണ്ടി പ​ന്തു​ത​ട്ടി​യ എ​ട്ട് സൂ​പ്പ​ർ​താ​ര​ങ്ങ​ൾ. ബ്ര​സീ​ലി​യ​ൻ ഇ​തി​ഹാ​സം റൊ​ണാ​ൾ​ഡീ​ന്യോ, മു​ൻ പോ​ർ​ചു​ഗീ​സ് താ​രം പെ​ഡ്രോ പൗ​ലേ​റ്റ, മു​ൻ ഫ്ര​ഞ്ചു താ​ര​ങ്ങ​ളാ​യ ലു​ഡോ​വി​ക് ഗി​യു​ലി, ക്ലോ​ഡ് മ​ക​ലെ​ലെ, അ​ർ​ജ​ന്റീ​ന താ​ര​മാ​യി​രു​ന്ന ഹാ​വി​യ​ർ പാ​സ്റ്റ​ർ, നൈ​ജീ​രി​യ​ൻ താ​രം ജെ ​ജെ ഒ​ക്കോ​ച്ച, ദി​ദി​യ​ർ ദോ​മി എ​ന്നി​വ​ർ​ക്കൊ​പ്പം ബ്ര​സീ​ലി​യ​ൻ ബാ​സ്ക​റ്റ്ബാ​ൾ താ​രം നെ​നെ എ​ന്നി​വരുൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ​പി.​എ​സ്.​ജി​യു​ടെ ലെ​ജ​ൻ​ഡ്സ് ടൂ​റി​ന്റെ ഭാ​ഗ​മാ​യി ദോ​ഹ​യി​ലെ​ത്തി​യ​ത്. 13ന് ​ആ​രം​ഭി​ച്ച ടൂ​ർ 15 വ​രെ നീ​ണ്ടു. ഇ​താ​ദ്യ​മാ​യാ​ണ് പി.​എ​സ്.​ജി​യെ ലോ​ക​ത്തി​ന്റെ നെ​റു​ക​യി​ലേ​ക്കെ​ത്തി​ച്ച ഒ​രു​പി​ടി ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ ഒ​ന്നി​ച്ച് ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്.

ഖ​ത്ത​റി​ലെ​ത്തി​യ താ​ര​ങ്ങ​ൾ ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ടോ​ട്ട​ൽ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്റ്, ഖ​ത്ത​ർ അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​മേ​ള തു​ട​ങ്ങി​യ അ​ന്താ​രാ​ഷ്ട്ര പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ഖ​ത്ത​റി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ താ​ര​ങ്ങ​ൾ ഖ​ത്ത​റി​ലെ പി.​എ​സ്.​ജി അ​ക്കാ​ദ​മി, ആ​സ്‌​പെ​ത​ർ സ്‌​പോ​ർ​ട്‌​സ് മെ​ഡി​സി​ൻ ആ​ശു​പ​ത്രി എ​ന്നി​വ​യും സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RonaldinhoDohaQatar NewslegendsPauletta
News Summary - From Ronaldinho to Pauletta; Legends around Doha
Next Story