Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകുവൈത്ത്...

കുവൈത്ത് മധ്യസ്​ഥത്തിന് പൂർണ പിന്തുണ –പാകിസ്​താൻ

text_fields
bookmark_border
കുവൈത്ത് മധ്യസ്​ഥത്തിന് പൂർണ പിന്തുണ –പാകിസ്​താൻ
cancel

ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത്  നടത്തുന്ന മാധ്യസ്​ഥ ശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച്  പാകിസ്​താനും. പാകിസ്​താൻ സന്ദർശിച്ച ഖത്തർ  വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്​മാൻ  ആൽഥാനിയും സംഘവുമായി നടത്തിയ ചർച്ചയിൽ പാക്​  പ്രധാനമന്ത്രി നവാസ്​ ശരീഫാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്.  ഉപരോധം തുടങ്ങിയതിന് ശേഷം ശരീഫ് സൗദി അറേബ്യ  സന്ദർശിച്ച് സൽമാൻ രാജാവുമായി ചർച്ച നടത്തിയിരുന്നു.  
ഗൾഫ് പ്രതിസന്ധി തുടരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ശരീഫ്  എത്രയും വേഗം പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം  എല്ലാവുടെയും ഭാഗത്ത് നിന്നുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.  പാക്കിസ്​താന് ഏറ്റവും അധികം പ്രകൃതി വാതകം നൽകുന്ന  രാജ്യമെന്ന നിലക്ക് ഖത്തറിനുണ്ടാകുന്ന ഏത് പ്രതിസന്ധിയും  തങ്ങളെയും ബാധിക്കുമെന്ന ആശങ്കയാണ് പാക്​ പ്രധാനമന്ത്രി  പങ്കുവെച്ചത്. അതുപോലെ തന്നെ സൗദി അറേബ്യയും  യു.എ.ഇയും അടക്കമുള്ള ഗൾഫ് രാജ്യങ്ങളുമായി വിപുലമായ  വ്യാപാര ബന്ധമാണ് പാക്കിസ്​താനുള്ളത്. ലക്ഷക്കണക്കിന്  പാക്​ തൊഴിലാളികളാണ് ഗൾഫിലുള്ളത്​. അതിനാൽ തന്നെ  ഗൾഫ് രാജ്യങ്ങളിൽ അനുഭവപ്പെടുന്ന ഏത് പ്രതിസന്ധിയും  പാകിസ്​താനെ നേരിട്ട് ബാധിക്കും. നേരത്തെ ഖത്തറുമായി  ബന്ധം വിഛേദിക്കാനുള്ള ഉപരോധ രാജ്യങ്ങളുടെ നിർദേശം  പാകിസ്​താൻ തള്ളിയിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navas shareefgulf newsQatar crisismalayalam newskuwait mediation
News Summary - full support to kuwait mediation, pakistan-qatar-gulfnews
Next Story