നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; ജാഗ്രത കൂട്ടണം
text_fieldsദോഹ: കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാംഘട്ടത്തിെൻറ രണ്ടാംഭാഗം നടപ്പാക്കിയതോടെ വിവിധ മേഖലകളിൽ രാജ്യത്ത് കൂടുതൽ ഇളവുകൾ വന്നു. സെപ്റ്റംബർ 15 മുതലാണ് ഇവ പ്രാബല്യത്തിലായത്. ഇതോടെ വിവിധ മേഖലകളിൽ പാലിക്കേണ്ട കോവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ച് ഗവൺമെൻറ് കമ്യൂണിക്കേഷൻ ഓഫിസ് നിർദേശങ്ങൾ പുറത്തിറക്കി. പുതിയ സാഹചര്യങ്ങൾ വിലയിരുത്തിയാണ് കൂടുതൽ നിയന്ത്രണങ്ങൾ നീക്കുന്നത്. എന്നാൽ, നിയന്ത്രണങ്ങൾ നീക്കുന്നതോടെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പുതിയ ഇളവുകൾ ഇപ്രകാരം:
കൂടിച്ചേരൽ, പള്ളികൾ
1. കെട്ടിടങ്ങൾ, ഓഫിസുകൾ, താമസകേന്ദ്രങ്ങൾ തുടങ്ങിയവക്കകത്ത് 15 പേർക്ക് ഒത്തൊരുമിക്കാം. പൊതുസ്ഥലങ്ങളിൽ 30 പേർക്കും ഒത്തുചേരാം.
2. ഓഡിറ്റോറിയങ്ങളിൽ 40 പേർ പങ്കെടുക്കുന്ന കല്യാണ ചടങ്ങുകൾ നടത്താം. പുറത്ത് 80 പേർ പങ്കെടുക്കുന്ന ചടങ്ങുകളുമാകാം.
3. എല്ലാ പള്ളികളും ജുമുഅ നമസ്കാരത്തിനടക്കം എല്ലാ നമസ്കാരങ്ങൾക്കും തുറക്കും.
4. സുബ്ഹി, അസർ നമസ്കാരങ്ങൾക്ക് 20 മിനിറ്റ് മുേമ്പ വിശ്വാസികൾക്ക് പള്ളികളിൽ പ്രവേശിക്കാം.
ബിസിനസ്, വിനോദമേഖല
1. സൂഖുകൾ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.
2. ഹോൾസെയിൽ മാർക്കറ്റുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.
3. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും 80 ശതമാനം ജീവനക്കാർക്ക് ഓഫിസുകളിലെത്തി ജോലി ചെയ്യാം.
4. ക്ലീനിങ് ആൻഡ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്ക് തൊഴിലിടങ്ങളിലെ സേവനം 30 ശതമാനം ശേഷിയിൽ നൽകാം. വീടുകളിലെത്തിയുള്ള ഇത്തരം സേവനങ്ങൾ പുനരാരംഭിക്കാം.
5. പ്രാദേശിക എക്സിബിഷനുകൾ 30 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് നടത്താം.
6. മാളുകൾക്ക് 50 ശതമാനം ശേഷിയിൽ സാധാരണ സമയക്രമം അനുസരിച്ച് പ്രവർത്തിക്കാം. കുട്ടികൾക്ക് പ്രവേശനം നൽകാം.
7. മാളുകളിലെ ഫുഡ്കോർട്ടുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം.
8. റസ്റ്റാറൻറുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. എന്നാൽ, കുട്ടികളുെട കളിയിടങ്ങളും മറ്റ് വിേനാദ സ്ഥലങ്ങളും അടച്ചിടണം.
9. മസാജ് സെൻററുകൾ, നീരാവിയിലുള്ള സ്നാനം നൽകുന്ന കേന്ദ്രങ്ങൾ എന്നിവക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
10. സിനിമ തിയറ്ററുകൾക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. 18നും അതിന് മുകളിലുമുള്ളവർക്ക് മാത്രം പ്രവേശനം.
11. മ്യൂസിയങ്ങളും ലൈബ്രറികളും പൂർണശേഷിയിൽ പ്രവർത്തിക്കും.
12. വീടുകളിൽ എത്തിയുള്ള ബ്യൂട്ടി, ബാർബർ, മസാജ്, ഫിറ്റ്നസ് പരിശീലന സേവനങ്ങൾക്കുള്ള വിലക്ക് തുടരും.
ഗതാഗത മേഖല:
1. വ്യക്തിഗത ബോട്ടുകൾ, വാടക നൗകകൾ, വള്ളങ്ങൾ എന്നിവക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
2. മെട്രോ, പൊതുബസുകൾ എന്നിവയിൽ 30 ശതമാനം യാത്രക്കാരെ കയറ്റാം.
3. ഡ്രൈവിങ് സ്കൂളുകൾക്ക് 50 ശതമാനം ശേഷിയിൽ സേവനം നൽകാം.
4. മറ്റ് ഗതാഗത നയങ്ങൾ തുടരും.
കായിക കേന്ദ്രങ്ങൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ
1. ഹെൽത്ത് ക്ലബുകൾ, ജിനേഷ്യങ്ങൾ, പൂളുകൾ എന്നിവക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
2. പാർക്കുകളിലെ കളിസ്ഥലങ്ങൾ, പരിശീലന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കില്ല.
വിദ്യാഭ്യാസം, ആരോഗ്യം
1. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് നൂറുശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
2. സ്വകാര്യ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.