‘ജി ഫിയസ്റ്റ’ കലാമേളക്ക് തുടക്കം
text_fieldsദോഹ: ഖത്തർ മലയാളി വിദ്യാർഥിനികളുടെ കൂട്ടായ്മ ഗേൾസ് ഇന്ത്യ ഖത്തർ നടത്തുന്ന ‘ജി ഫിയസ്റ്റ 2023’ കലാമേളക്ക് തുടക്കമായി. ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന മത്സരങ്ങളിൽ 13നും 23നും ഇടയിൽ പ്രായം വരുന്ന 200ൽപരം വിദ്യാർഥിനികളാണ് പങ്കെടുക്കുന്നത്. ദോഹ, മദീന ഖലീഫ, റയ്യാൻ, തുമാമ, വക്റ തുടങ്ങിയ അഞ്ച് സോണുകളിൽ നിന്നുള്ള ടീമുകളാണ് മത്സരങ്ങളിൽ മാറ്റുരക്കുന്നത്.
16 വ്യക്തിഗത ഇനങ്ങൾ, രണ്ട് ഗ്രൂപ് ഇനങ്ങൾ ഉൾപ്പെടെ 18 ഇനങ്ങളിലാണ് മത്സരം. കഥരചന, ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്, കവിതരചന, പെയിൻറിങ് , അറബിക് കാലിഗ്രഫി, ഹെന്ന ഡിസൈനിങ് എന്നീ വ്യക്തിഗത ഇനങ്ങളിൽ ഉള്ള ഓഫ് സ്റ്റേജ് മത്സരങ്ങൾ വെള്ളിയാഴ്ച നടന്നു. മാപ്പിളപ്പാട്ട്, ഇസ്ലാമിക ഗാനം, പ്രസംഗം, പദ്യം ചൊല്ലൽ, ഒപ്പന, സംഘഗാനം തുടങ്ങിയ ഓൺസ്റ്റേജ് ഇനങ്ങളുടെ മത്സരങ്ങൾ ഒക്ടോബർ 27ന് ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും.
അഞ്ച് സോണുകളിൽ നിന്നായി പ്രാഥമിക റൗണ്ട് മത്സരങ്ങളിൽനിന്ന് തിരഞ്ഞെടുത്ത വിദ്യാർഥിനികളാണ് ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഗേൾസ് ഇന്ത്യ ഖത്തർ കേന്ദ്ര കോഡിനേറ്റർ ബബീന ബഷീർ, എക്സിക്യൂട്ടിവ് അംഗങ്ങളായ അമീന നുസ്രത്ത്, ജൗഹറ അസ്ലം, ഷഫ്നാ വാഹദ്, മുഹ്സിന സൽമാൻ, നവാല, റമീസ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.