ജി.എ.സി എംപോ സെഡാൻ ഖത്തറിലും
text_fieldsജി.എ.സി എംപോ സ്പോർട്സ് സെഡാൻ കാർ ഖത്തറിൽ പുറത്തിറക്കുന്നു
ദോഹ: ജി.എ.സിയുടെ ഏറ്റവും ആകർഷകമായ എംപോ സ്പോർട്സ് സെഡാൻ ഖത്തറിലെ നിരത്തിലും അവതരിപ്പിച്ചു. ദോഹ മാർക്കറ്റിങ് സർവിസസ് കമ്പനിയാണ് (ഡൊമാസ്കോ) കട്ടിങ് എഡ്ജ് ഡിസൈനും ആകർഷകമായ രൂപകൽപനയുമായി എത്തിയ ജി.എ.സി എംപോ ഖത്തറിൽ നിരത്തിലിറക്കുന്നത്. ഡിസൈനിലും പ്രകടനത്തിലും ഏറ്റവും നൂതനമായി മാറിയ സെഡാൻ യുവ ഡ്രൈവർമാരുടെ ഹരമായാണ് വിപണിയിലെത്തുന്നത്. സൂപ്പർ കാർ സ്റ്റൈൽ ലെതർ പാനൽ ഇന്റീരിയർ, കാഴ്ചയിൽ സ്പോർട്ടി കാർ, ട്വിൻ സ്മാർട്ട് ടച്ച് സ്ക്രീൻ എന്നീ ആകർഷകമായ ഒരുപിടി ഫീച്ചറുകളും വാഹനത്തിന്റെ പ്രത്യേകതയാണ്.
ഫൈറ്റർ ജെറ്റ് മാതൃകയാക്കിയ ഫ്രണ്ട് ഗ്രില്ലും, 18 ഇഞ്ച് അലോയ് വീലും ക്വാഡ് എക്സോസ്റ്റുമായി സ്പോർട്സ് കാർ ലുക്കിലാണ് എംപോ നിരത്തിലെത്തുന്നത്. ജി.പി.എം.എ ആർകിടെക്ച്വറി ജി.എ.സിയുടെ ആദ്യ സ്മാർട്ട് സെഡാൻ കൂടിയാണ് എംപോ. 1.5 ലിറ്റർ ടർബോ പവർ എൻജിനുള്ള വാഹനം 6.95 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതവരെ കൈവരിക്കാൻ സാധിക്കുന്നു. 5.7 ലിറ്ററിൽ 100 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധന ശേഷി. ഖത്തറിലെ പ്രമുഖ വാഹന വിതരണക്കാരായ ഡൊമാസ്കോ വഴിയാണ് ജി.എ.സി വാഹനങ്ങൾ വിപണിയിലെത്തുന്നത്. കാർ, മോട്ടോർബൈക്ക്, കമേഴ്സ്യൽ വെഹിക്കിൾ തുടങ്ങി നിരവധി മേഖലകളിലെ വിതരണക്കാർ കൂടിയാണ് ഡൊമാസ്കോ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.