സമ്മാനസഞ്ചി നിറച്ച് 'ഗരങ്കാവോ'
text_fieldsദോഹ: മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമായി സമ്മാനങ്ങൾ വാരിക്കൂട്ടി കുട്ടികളുടെ നോമ്പ് ആഘോഷമായ ഗരങ്കാവോക്ക് സമാപനം. വെള്ളിയാഴ്ച പകൽ നോമ്പിനു പിന്നാലെ, രാത്രിയോടെ ഖത്തറിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള കുട്ടികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങാനായി ബന്ധുവീടുകളും അയൽവീടുകളും കയറിയിറങ്ങി 'ഗരങ്കാവോ'യെ ആഘോഷമാക്കി.
കോവിഡ് കാരണം രണ്ടുവർഷം നിറംമങ്ങിയ ആഘോഷങ്ങൾക്ക് ഇത്തവണ പൊലിമയേറി. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹിക കുടുംബ ക്ഷേമ മന്ത്രാലയം, വിവിധ സ്ഥാപനങ്ങൾ, കതാറ കൾച്ചറൽ വില്ലേജ് തുടങ്ങിയ കേന്ദ്രങ്ങളിൽ ആഘോഷപൂർവം പരിപാടികൾ നടന്നു. പരമ്പരാഗത രീതിയിലെ വസ്ത്രം ധരിച്ച് പാട്ടുപാടി രക്ഷിതാക്കൾക്കൊപ്പമായിരുന്നു വീടുവീടാന്തരമുള്ള സഞ്ചാരം. സൂഖ് വാഖിഫിൽ റമദാൻ പുസ്തകമേളയോടനുബന്ധിച്ചും പരിപാടികൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.